Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

24 NOVEMBER 2021 06:54 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇന്ധനവിലയില്‍ കുറവു വരുത്താനുള്ള നീക്കം. കരുതല്‍ ശേഖരത്തില്‍നിന്ന് ക്രൂഡോയില്‍ പൊതുവിപണിയിലെത്തിച്ച് വിലകുറയ്ക്കാനാണ് ശ്രമം.

ഇതിന്റെ ഭാഗമായി 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് വിപണിയിലെത്തിക്കുക. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരും എണ്ണ കമ്പനികളുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

 



ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ ഏകദേശം 26.5 ദശലക്ഷം ബാരല്‍ എണ്ണയുണ്ട്.യുഎസ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി കൂടിയാലോചിച്ചാണ് പെട്രോളിയം കരുതല്‍ ശേഖരം ഇന്ത്യ പുറത്തിറക്കുന്നത്.


ഒപക് രാജ്യങ്ങള്‍ ഉത്പാദനം കൂട്ടാന്‍ തയാറാകാത്ത സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ കരുതല്‍ ശേഖരം പുറത്തിറക്കണമെന്ന് അമേരിക്ക ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ ജനസമ്മതിയില്‍ ഇടിവുണ്ടാകുന്നത് മനസിലാക്കി ഇന്ധന വില കുറയ്ക്കാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും.




ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നതാണ് മോദിയുടെ മുന്നിലെ വെല്ലുവിളി.


ഇതു കൂടി ലക്ഷ്യംവച്ചാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബിജെപി തയ്യാറായത്. ഇന്ധനവിലയും കുറയ്ക്കാനായാല്‍ വലിയ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (13 minutes ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (31 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (46 minutes ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (59 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (8 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (8 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (9 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (9 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (9 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (9 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (10 hours ago)

Malayali Vartha Recommends