സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 120 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണവിലയില്‍ വര്‍ധനവ് . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 4510 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില . പവന് 36080 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4475 രൂപയില്‍ നിന്ന് 20 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി 4495 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45100 രൂപയാണ്. 150 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി.
നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില.
പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉള്ളത്.
" fr
https://www.facebook.com/Malayalivartha
























