Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

പുത്തന്‍ തൊഴില്‍ സമ്ബ്രദായവുമായി ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സാമ്ബത്തിക സുരക്ഷ, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ മറ്റ് അലവന്‍സുകളെല്ലാം ഇതിന് കീഴില്‍ ലഭിക്കും

13 DECEMBER 2021 12:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഒരു പുത്തന്‍ തൊഴില്‍ പ്രവണത സൃഷ്ടിക്കാനുള്ള പദ്ധതികളവതരിപ്പിച്ചു. തൊഴിലുടമ-തൊഴിലാളി പരമ്ബരാഗത വ്യവസ്ഥിതിയെ മറികടക്കുന്ന, പുതിയ കാലത്ത് പുതിയ തൊഴില്‍ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നവയാണ് ഇത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അവതരിപ്പിച്ച തൊഴില്‍ മാതൃകകള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മറ്റ് കമ്ബനികള്‍ക്കും ഇത് മാതൃകയാക്കാമെന്ന് മേഖലയിലെ വിദഗ്ധരും പറയുന്നു.

നിലവിലെ ജീവനക്കാര്‍ക്കും പേ റോളില്‍ ഇല്ലാത്ത ഗിഗ് ജീവനക്കാര്‍ക്കും ഫ്‌ളെക്‌സിബ്ള്‍ ജോലി സമയം വാഗ്ദാനം ചെയ്യുന്നതാണ് ഒന്നാമത്തെ മോഡല്‍. യു-വര്‍ക്ക് എന്ന പദ്ധതിക്ക് കീഴില്‍, നിലവിലുള്ള ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബ്ള്‍ ആയി കമ്ബനിയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു. സാമ്ബത്തിക സുരക്ഷ, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ മറ്റ് അലവന്‍സുകളെല്ലാം ഇതിന് കീഴില്‍ ലഭിക്കും. ഇന്ത്യയ്ക്കാര്‍ക്കായി പ്രത്യേകമായി അവതരിപ്പിച്ച 'ഓപ്പണ്‍2 യു' മോഡലാണ് മറ്റൊന്ന്.

കമ്ബനിയില്‍ ജോലി ചെയ്യാത്ത ഗിഗ് തൊഴിലാളികള്‍ക്ക് പ്രത്യേക പ്രോജക്റ്റുകള്‍ക്കും അസൈന്‍മെന്റുകള്‍ക്കുമായി മാത്രം കരാറടിസ്ഥാനത്തിലെന്നത് പോലെ പ്രവര്‍ത്തിക്കാനും എന്നാല്‍ സാമ്ബത്തിക സുരക്ഷയും മെഡിക്കല്‍ ആനുകൂല്യങ്ങളും നേടാനും അനുവദിക്കുന്നതാണ് ഈ പദ്ധതി. യു-വര്‍ക്ക് ഏകദേശം 8,000 ഓഫീസ് അധിഷ്ഠിത എച്ച് യു എല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ യു വര്‍ക്കിന്റെ ഭാഗമാകാന്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാമെങ്കിലും, കമ്ബനിയും സ്റ്റാഫും തമ്മിലുള്ള പരസ്പര കരാറിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം.

ഫ്‌ളെക്‌സിബിള്‍ ക്യൂരിറ്റി എന്നാണ് കമ്ബനി ഇതിനെ വിശേഷിപ്പിക്കുന്നത്. കോവിഡ് അധികരിച്ച സമയത്ത്, നിരവധി ആളുകള്‍ ജീവിതത്തില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ആത്മപരിശോധന നടത്തുകയും പുതിയതും കൂടുതല്‍ വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കുന്ന തൊഴില്‍ അനുഭവങ്ങള്‍ തേടുകയും ജോലിയും ജീവിതവും മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. 'ഫ്‌ളെക്‌സി-ക്യൂരിറ്റി' മുന്നോട്ട് വയ്ക്കുന്ന ആശയവും ഇതാണ്.

ഫ്‌ളെക്‌സിബ്ള്‍ ആയതും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി തൊഴിലിടം. നിര്‍ബന്ധിതമായ വ്യവസ്ഥകളില്‍ നിന്നുമാറി ടാലന്റ് പൂള്‍ സൃഷ്ടിക്കാനും ആളുകള്‍ക്ക് എപ്പോള്‍ ജോലി ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ചുള്ള സ്വന്തമായ ധാരണ കൈവരുന്നു. ഇത് പുതിയ ഒരു സംസ്‌കാരത്തിനാണ് വഴിവയ്ക്കുന്നതെന്നും എച്ച് യു എല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അനുരാധ രസ്ദാന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (13 minutes ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (23 minutes ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (37 minutes ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (39 minutes ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (52 minutes ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (1 hour ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (1 hour ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (8 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (8 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (8 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (9 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (9 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (10 hours ago)

Malayali Vartha Recommends