Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആപ്പിളിന് പണികിട്ടുമോ?..ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ, വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ചൂഷണം ചെയ്യുന്നു, പണം വാങ്ങിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നു, വിപണി പങ്കാളിത്തവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ

04 JANUARY 2022 04:31 PM IST
മലയാളി വാര്‍ത്ത

ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആന്റി ട്രസ്റ്റ് നിയമങ്ങൾ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്പനിയുടെ രാജ്യത്തെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം നടത്താൻ കോമ്പറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടത്.റ്റുഗതര്‍ വി ഫൈറ്റ് സൊസൈറ്റി എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കമ്പനിയുടെ ഇൻ ആപ് പർച്ചേസ് സംവിധാനം ഉപയോഗിക്കാൻ ഡെവലപ്പർമാരെ നിർബന്ധിതരാക്കുന്നതിലൂടെ ആപ്ലിക്കേഷൻ വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ആപ്പിൾ ചൂഷണം ചെയ്യുന്നുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.

 

പണം വാങ്ങിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നതും മറ്റ് നിയന്ത്രണങ്ങളും വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടസമാണ്. ഇത് ആപ് ഡെവലപ്പർമാരുടെയും ഉപഭോക്താക്കളുടയും ചെലവ് വർധിക്കുകയും ഡെവലപ്പർമാരുടെ വിപണി പ്രവേശനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രഥമദൃഷ്ട്യാ ആപ്പിളിനെതിരെയുള്ള ഈ ആരോപണങ്ങൾ ശരിയാണെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ പറയുന്നത്.

എന്നാൽ സംഭവത്തിൽ ഇതുവരെ ആപ്പിൾ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ നൽകിയ ആരോപണങ്ങളെ ആപ്പിൾ നിഷേധിച്ചു. ഇന്ത്യയിൽ കമ്പനിയ്ക്ക് വിപണി പങ്കാളിത്തം 0-5 ശതമാനമാണെന്നും കേസ് തള്ളണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ വിപണി പങ്കാളിത്തവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു.

അതേസമയം ആരോപണങ്ങൾ ഡെവലപ്പർമാരെ സംബന്ധിക്കുന്നതാണെന്നും ഉപഭോക്താക്കളെയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കഴി‍ഞ്ഞ വർഷം യൂറോപ്യൻ യൂണിയനിലും കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

ഉത്തരവ് പുറത്തിറങ്ങി 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കമ്മീഷൻ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. സാധാരണഗതിയിൽ ഇത്തരം അന്വേഷണങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അതോടൊപ്പം ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ സമാനമായ ആരോപണങ്ങളെ തുടർന്ന് ഗൂഗിളിന്റെ ഇൻ ആപ് പേമന്റ് സംവിധാനത്തിനെതിരെയും കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണം നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (53 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (58 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends