ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം... നിഫ്റ്റി 134 പോയിന്റ് നഷ്ടത്തോടെ 24,190.90ലാണ് വ്യാപാരം

ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക് സെന്‍സെക്‌സ് 423.91 പോയിന്റ് നഷ്ടത്തോടെ 77,420.92ലാണ് വ്യപാരം തുടങ്ങിയത്.
ദേശീയ സൂചിക നിഫ്റ്റി 134 പോയിന്റ് നഷ്ടത്തോടെ 24,190.90ലാണ് വ്യാപാരം നടത്തുന്നത്. ക്രൂഡോയില്‍ വില 100 ഡോളറിലേക്ക് എത്തിയതും വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്.
അതേസമയം കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണനിരക്ക് എത്തിയതിന് പിന്നാലെയാണ് വിലയിടിവുണ്ടായത്.
ഗ്രാമിന് 30 രൂപയുടെ വിലക്കുറവാണ് ഉണ്ടായത്. 13,995 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 240 രൂപയുടെ കുറവുണ്ടായി. 1,11,960 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞത്.
"https://www.facebook.com/Malayalivartha























