Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

അക്ഷയതൃതീയ, ദീപാവലി തുടങ്ങിയ അവസരങ്ങളില്‍ മാത്രമല്ല ഏതു വിശേഷത്തിനും കേരളത്തിൽ സ്വർണക്കടകളിൽ തിരക്കുതന്നെയാണ് ..എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ചിങ്ങം പിറന്നിട്ടും ആരും സ്വർണക്കടകളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല ..

25 AUGUST 2019 03:08 PM IST
മലയാളി വാര്‍ത്ത

ആഗോള സാമ്പത്തിക വളർച്ചാ ആശങ്കകൾക്കും വ്യാപാര യുദ്ധങ്ങൾക്കും ഇടയിലും കുതിച്ചുയരുന്നത് സ്വർണ വിലയാണ്. സംസ്ഥാനത്ത് സ്വർണവില നാൾക്കു നാൾ കൂടിവരികയാണ്. ഇപ്പോൾ എത്ര ഡിസ്കൗണ്ട് നൽകിയിട്ടും സ്വർണം വാങ്ങാൻ ആളെ കിട്ടാനില്ല എന്നാണു സ്വർണക്കടക്കാരുടെ പരാതി. ആഗോള വളർച്ചാ നിരക്ക് കുറയുന്നതിനാലാണ് സ്വർണ്ണ വില ഉയരുന്നത്

അക്ഷയതൃതീയ, ദീപാവലി തുടങ്ങിയ അവസരങ്ങളില്‍ മാത്രമല്ല ഏതു വിശേഷത്തിനും കേരളത്തിൽ സ്വർണക്കടകളിൽ തിരക്കുതന്നെയാണ് ..എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ചിങ്ങം പിറന്നിട്ടും ആരും സ്വർണക്കടകളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല ..

കഴിഞ്ഞ കുറെ ആഴ്ചകളായി സ്വർണത്തിന് വമ്പൻ ഡിസ്കൗണ്ടുകളാണ് നൽകുന്നത്.. സ്വർണം വാങ്ങുന്നതിനോടൊപ്പം വിലകൂടിയ ഗിഫ്റ്റുകളും ഓഫർ ചെയ്യുന്നുണ്ട് ചില കടക്കാർ. എന്നിട്ടും രക്ഷയില്ല
സ്വർണം വാങ്ങാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ . ഉയർന്ന വില കാരണം ഉപയോക്താക്കൾ സ്വർണം വാങ്ങുന്നത് മാറ്റിവെച്ചിരിക്കുകയാണ് . അത്യാവശ്യക്കാർ മാത്രമാണ് ഇപ്പോൾ സ്വർണം വാങ്ങുന്നത്

സ്വർണ ഫ്യൂച്ചറുകൾക്ക് വെള്ളിയാഴ്ച 10 ഗ്രാമിന് 38,000 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഈ മാസം 38,666 രൂപ വരെ വില എത്തിയിരുന്നു. ഇത് റെക്കോർഡ് വിലയാണ് .. ജ്വല്ലറികൾ ബാങ്കുകളിൽ നിന്നുള്ള വാങ്ങലുകൾ നിർത്തി വെച്ച് എന്ന് തന്നെ പറയാം .ദീപാവലിയോട് അടുത്ത് സ്വർണ വില 10 ​ഗ്രാമിന് 40,000 രൂപ മറികടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അന്താരാഷ്ട്ര വിപണിയിൽ ആഭ്യന്തര വിലയേക്കാൾ ഔൺസിന് 31 ഡോളർ വരെ കിഴിവ് ഡീലർമാർ വാഗ്ദാനം ചെയ്യുന്നുണ്ട് . കഴിഞ്ഞയാഴ്ച ഇത് 33 ഡോളറായിരുന്നു. എന്നാൽ ആഭ്യന്തര വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും അധികമായി നൽകണം. അതോടുകൂടി വീണ്ടും വില ഉയരും...എന്നാൽ മിക്ക ഏഷ്യൻ ഹബുകളും ഈയാഴ്ച ഭൗതിക സ്വർണ്ണ ഡിമാൻഡിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

ആഗോള ബെഞ്ച്മാർക്ക് സ്വർണ്ണ വില ആഴ്ചതോറും കുറയുന്നുണ്ടെങ്കിലും യുഎസ് - ചൈന വ്യാപാരത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ആണ് സ്വർണവില ഇങ്ങനെ ഉയരുന്നതിനു കാരണമായി പറയുന്നത് . സ്വർണ വില ഔൺസിന് 1,500 ഡോളറിനടുത്ത് എത്തി നിൽക്കുകയാണ് ഇപ്പോൾ . അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിലാണ് സ്വർണ വില കുത്തനെ ഉയരാറുള്ളത്

വില കൂടുന്ന സാഹചര്യത്തിൽ നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷമാത്രമേ ഇപ്പോൾ വ്യാപാരികൾക്കുള്ളൂ. സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഒരു ഇൻഷുറൻസായാണ് പലരും സ്വർണ്ണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും നിക്ഷേപം നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാ നിക്ഷേപകർക്കും നല്ലൊരു ശതമാനം നിക്ഷേപം സ്വർണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും നടത്താവുന്നതാണ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും ഫെഡറല്‍ നിരക്ക് വെട്ടിക്കുറച്ചതും യുഎസ് ഡോളറിനേക്കാള്‍ രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം മഞ്ഞ ലോഹത്തിന് വില കൂടാനുള്ള കാരണങ്ങളായിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഓഹരി വിപണിയിൽ നേട്ടം....  (11 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (48 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

Malayali Vartha Recommends