Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

17 ലക്ഷം കുടുംബങ്ങളില്‍ പാചക വാതകം ലഭ്യമാകുന്നതിനുള്ള 'സിറ്റി ഗ്യാസ് പദ്ധതി ഈ വര്‍ഷം അവസാനത്തോടെ

22 SEPTEMBER 2018 04:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏഴു ജില്ല കളില്‍ക്കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ലൈസന്‍സ് ഇന്ത്യന്‍ ഓയില്‍അദാനി ഗ്യാസ് ലിമിറ്റഡിന്. കൊച്ചിമംഗളൂരു വാതക പൈപ് ലൈന്‍ കടന്നുപോകുന്നതോ സാമീപ്യമുള്ളതോ ആയ ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി അതോറിറ്റി (പിഎന്‍ജിആര്‍ബി) രാജ്യത്തെ 86 മേഖലകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി വിളിച്ച ടെന്‍ഡറിലാണ് ഇന്ത്യന്‍ ഓയില്‍–അദാനി ഗ്രൂപ് സംയുക്ത സംരംഭമായ ഐഒഎജിപിഎല്‍ കേരളം പിടിച്ചത്. കേരളത്തിലെ ആദ്യ സിറ്റി ഗ്യാസ് പദ്ധതി എറണാകുളത്തു നടപ്പാക്കുന്നതും ഐഒഎജിപിഎല്ലാണ്. 

പൈപ് ലൈന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 17 ലക്ഷം അടുക്കളകളില്‍ വാതകം ലഭ്യമാകുന്നതിനാണ് സാധ്യത തെളിയുന്നത്. പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം പൈപ്പിലൂടെ (പിഎന്‍ജിപൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) അടുക്കളകളില്‍ എത്തിക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭ്യമാക്കുന്നതും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമാണ്. 

പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് പുറമേ കണ്ണൂരിനെ തൊട്ടുകിടക്കുന്ന മാഹിയിലും കമ്പനി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കും. വാഹന ഇന്ധനമായ സിഎന്‍ജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളില്‍ 597 ഗ്യാസ് സ്‌റ്റേഷനുകളും സ്ഥാപിക്കും

പദ്ധതിക്കായി ടെന്‍ഡര്‍ വിളിച്ച മറ്റ് ഏഴു ജില്ലകളിലെക്കൂടി ലൈസന്‍സ് സ്വന്തമാക്കിയതോടെ കേരളത്തില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ കുത്തകയാണ് കമ്പനിക്ക് ലഭിക്കുന്നത്. 2016 ഫെബ്രുവരിയില്‍ തന്നെ കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ 1500ല്‍ താഴെ ഗാര്‍ഹിക കണക്ഷന്‍ മാത്രമാണ് നല്‍കാനായത്. 

2020തോടെ രാജ്യത്ത് ഒരു കോടി വീടുകളില്‍ സിറ്റി ഗ്യാസ് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 86 മേഖലകളില്‍ കൂടി ടെന്‍ഡര്‍ നല്‍കിയതോടെ 70,000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അദാനി ഗ്യാസിനാണ് ഏറ്റവും കൂടുതല്‍ മേഖലകളില്‍ ലൈസന്‍സ് ലഭിച്ചത്. കേരളം ഉള്‍പ്പെടെ മറ്റ് ഒന്‍പതു മേഖലകളില്‍ ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നും അദാനി ലൈസന്‍സ് നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends