Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ലാപ്ടോപ്പ് എപ്പോഴും ചാർജിലിട്ടാണോ ഉപയോഗിക്കുന്നത്?...ഓവർ ചാർജ്ജിംഗ് ബാറ്ററിയുടെ ആയുസ്സിന് നല്ലതാണോ?....ലാപ്ടോപ് ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പവഴികൾ

26 SEPTEMBER 2018 04:37 PM IST
മലയാളി വാര്‍ത്ത

ലാപ്ടോപ്പ് എപ്പോഴും ചാർജിലിട്ട് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?... ചാർജ് ചെയ്ത് ഉപയോഗിച്ച് ബാറ്ററി ലോ ആകുമ്പോൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കുന്നതാണോ ബാറ്ററിയുടെ ആയുസ്സിന് കൂടുതൽ നല്ലത്?.......കൂടുതലായി ചാർജ് കയറിയാൽ എന്തെങ്കിലും സംഭവിക്കുമോ?.... ഇനങ്ങനെയുള്ള ചില ചോദ്യങ്ങൾ ചിലരെയെങ്കിലും വലച്ചിട്ടുണ്ടാകും. ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

നമ്മൾ എല്ലായിപ്പോഴും ഉപയോഗിക്കുന്ന മിക്ക ലാപ്‌ടോപ്പുകളിലും ലിത്തിയം അയോൺ ബാറ്ററികൾ ആണ് ഉപയോഗിക്കുന്നത്. ലിത്തിയം അയോൺ ബാറ്ററികൾ ഇതര ബാറ്ററികളെ സംബന്ധിച്ചിടത്തോളം ചാർജിംഗിന്റെ കാര്യത്തിൽ അത്ര കടുമ്പിടുത്തങ്ങളോ സങ്കീർണ്ണതകളോ ഇല്ലാത്തതാണ്.

നിശ്ചിത വോൾട്ടേജ് ചാർജ് ആകുന്നതു വരെ നൽകുക, മുഴുവൻ ചാർജായാൽ ചാർജറുമായുള്ള ബന്ധം വിച്ഛേദിക്കുക. ഇതു മാത്രമാണ് ലളിതമായിപ്പറഞ്ഞാൽ ലിത്തിയം അയോൺ ബാറ്ററികളുടെ ചാർജ്ജിംഗിനായി ആവശ്യം. ഓവർ ചാർജിങ് ചെയ്യരുത് എന്ന ഒരൊറ്റ നിബന്ധന മാത്രമേ ഇവിടെ എടുത്ത് പറയേണ്ടതായുള്ളൂ. അതായത് 100 ശതമാനം ചാർജ് ആയിക്കഴിഞ്ഞ ഒരു ലിത്തിയം അയോൺ ബാറ്ററി തുടർന്നും ചാർജ് ചെയ്താൽ ചൂടാകാനും തീപിടിക്കാനുമെല്ലാമുള്ള സാദ്ധ്യതകൾ ഉണ്ട്.

അതേസമയം ആധുനിക ലിത്തിയം അയോൺ ബാറ്ററികളിൽ ഉപയോഗക്രമം അനുസരിച്ച് ഈ അവസ്ഥ കൂടി തടയാനുള്ള 'Current Interrupt Device', 'Thermal shut down Sepearator', 'Pressure release vents' തുടങ്ങി വിവിധ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലിത്തിയം ബാറ്ററി ചാർജ് ചെയ്യാനുപയോഗിക്കുന്ന എല്ലാ ചാർജറുകളിലും ബാറ്ററി വോൾട്ടേജ് ഒരു നിശ്ചിത പരിധിയിൽ എത്തിയാൽ (ഫുൾ ചാർജ് ആയാൽ) അത് സെൻസ് ചെയ്ത് ഓട്ടോമാറ്റിക് ആയിത്തന്നെ ചാർജിങ് നിർത്തുവാനുള്ള സംവിധാനം ഉണ്ട്.

സാധാരണ ലാപ് ടോപുകളിലും മൊബൈൽ ഫോണുകളിലും എല്ലാം ഉപയോഗിക്കുന്ന ബാറ്ററികളുടെ ആയുസ്സ് ദിവസക്കണക്കിനോ മാസക്കണക്കിനോ അല്ല പറയാറുള്ളത്, ചാർജിങ് / ഡിസ്ചാർജിങ് സൈക്കിളുകളുടെ എണ്ണം ആണ് ബാറ്ററിയുടെ ആയുസ്സ്. അതായത് 300 സൈക്കിൾ ആയുസ്സുള്ള ഒരു ലിത്തിയം അയോൺ ബാറ്ററി 300 തവണ പൂർണ്ണമായും ഡിസ്ചാർജ് ചെയ്തതിനു ശേഷം പൂർണ്ണമായും ചാർജ് ചെയ്ത് ഉപയോഗിക്കാം. പൊതുവേ ഇത്തരം ബാറ്ററികൾക്ക് 300 മുതൽ 500 വരെ സൈക്കിളുകൾ ആണ് ആയുസ്സ്.

നിക്കൽ കാഡ്മിയം ബാറ്ററികൾക്ക് 'മെമ്മറി എഫക്റ്റ്' എന്നൊരു അസുഖം ഉണ്ട്. അതായത് സ്ഥിരമായി 50 ശതമാനം ഉപയോഗിച്ച് നിർത്തി ഫുൾ ചാർജ് ചെയ്ത് ഉപയോഗിച്ചാൽ ഇത്തരം ബാറ്ററികൾ 50 ശതമാനത്തിനു താഴോട്ടുള്ള കാര്യം മറന്ന് പോകും. അതായത് 50 ശതമാനത്തിനു താഴെ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം വരും. സ്ഥിരമായ ചാർജിങ് / ഡിസ്ചാർജിങ് ലെവലുകൾ ഓർത്തു വയ്ക്കപ്പെടുന്ന മെമ്മറി എഫക്റ്റ് പോലെയുള്ള കുഴപ്പങ്ങൾ നമ്മുടെ ലിത്തിയം ബാറ്ററിക്ക് ഇല്ല. അതായത് എവിടെ വച്ചു വേണമെങ്കിൽ ചാർജിങ് നിർത്താം എവിടെ നിന്നു വേണമെങ്കിൽ തുടങ്ങുകയും ചെയ്യാം.

ഒരു ലിത്തിയം സെൽ പൂർണ്ണമായും ഡിസ്ചാർജ് ആയ അവസ്ഥയിലും പൂർണ്ണമായും ചാർജ് ആയ അവസ്ഥയിലും ഇലക്ട്രോളൈറ്റിലൂടെയുള്ള അയോണുകളുടെ സഞ്ചാരം നിലയ്ക്കുന്നു. അയോണുകളുടെ സഞ്ചാരം ഒട്ടും ഇല്ലാതിരിക്കുന്ന സ്ഥിരമായ അവസ്ഥ ലിത്തിയം ബാറ്ററികളെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. അതിനാൽ ഇതിനു രണ്ടിനും ഇടയ്ക്കുള്ള ഒരു അവസ്ഥയാണ് ഇത്തരം ബാറ്ററികളുടെ ആയുസ്സ് കൂട്ടാൻ സഹായകരമാകുന്നത്. അതായത് 20 ശതമാനം മുതൽ 80 ശതമാനം വരെയുള്ള റേഞ്ചിൽ ഉപയോഗക്രമം നിജപ്പെടുത്തുകയാണ് കൂടുതൽ അഭികാമ്യം.

ലിത്തിയം ബാറ്ററികളുടെ ക്ഷമതയെ ബാധിക്കുന്ന മറ്റൊരു ഘടകം ചൂട് ആണ്. ഉയർന്ന ഊഷ്മാവിൽ ബാറ്ററിയുടെ കപ്പാസിറ്റിയും ആയുസ്സും ഗണ്യമായി കുറയുന്നു. ഇലക്ട്രോഡുകളിലും ഇലക്ട്രോളൈറ്റിലും സെപ്പറേറ്ററുകളിലും എല്ലാം ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കളുടെ സ്വാഭാവിക അപചയം എത്ര പരിപാലിച്ചാലും ബാറ്ററിയുടെ ആയുസ്സ് അനന്തമാകുന്നതിനു തടയിടുന്നു.

അതേസമയം പുതു തലമുറ ലാപ്ടോപ്പുകളിലെല്ലാം ഓവർ ചാർജിങ് തടയാനുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ ബാറ്ററിയുടെ ആയുസ്സ് കുറയും എന്ന് പേടിക്കേണ്ടതില്ല. അതിനാൽ പവർ പ്ലഗ് ചെയ്‌തോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. ദീർഘ നേരം കറന്റ് പോകുന്ന ഇടങ്ങളിൽ ബാറ്ററി ലൈഫ് കുറയുമോ എന്ന പേടിച്ച് പ്ലഗ് ഓഫ് ചെയ്ത് ബാറ്ററിയെ ഡിസ്ചാർജ് ചെയ്യാൻ വിട്ടാൽ പിന്നീട് കറന്റ് പോകുന്ന അവസരങ്ങളിൽ ചാർജ് ചെയ്യാൻ വേറേ വഴിനോക്കേണ്ടി വരുമെന്നതിനാൽ എല്ലായ്‌പോഴും പ്ലഗ് ചെയ്തു തന്നെ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ദോഷവും ഇല്ല. എന്നാൽ മാസത്തിലൊരിക്കലെങ്കിലും ബോധപൂർവ്വം തന്നെ ഫുൾ ചാർജ് ചെയ്ത് ഒന്ന് ഫുൾ ഡിസ്ചാർജ് ആക്കുന്നത് നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends