Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിർത്തലാക്കും; സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി ബിൽ പാസ്സാക്കി റഷ്യ

13 FEBRUARY 2019 05:13 PM IST
മലയാളി വാര്‍ത്ത

ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിർത്തലാക്കാനുള്ള ബിൽ റഷ്യ പാസ്സാക്കി. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി അധികൃതർ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് റഷ്യയുടെ ലക്ഷ്യം.

ബില്ലിനുമേല്‍ ഇന്നലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 334 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 47 പേര്‍ ഈ വോട്ടെടുപ്പിനെ എതിര്‍ത്തു വോട്ട് ചെയ്തു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഡി.എന്‍.എസ് എന്ന പേരില്‍ റഷ്യയ്ക്ക് സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കും. അതോടെ അന്താരാഷ്ട്ര സെര്‍വറുകളിലേക്കുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടും.

ഏപ്രില്‍ ഒന്നിനു മുന്‍പ് നടപടി പ്രാബല്യത്തിലാക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയാല്‍ റഷ്യന്‍ പൗരന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനു പുറത്തുള്ളവരുമായി ഇന്റര്‍നെറ്റിലൂടെ സംവദിക്കാന്‍ സാധിക്കില്ല.

സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. 'ഡിജിറ്റല്‍ എക്കോണമി നാഷണല്‍ പ്രോഗ്രാം' എന്നാണ് പുതിയ നിയമത്തിന്റെ പേര്. രാജ്യത്തെ ഒറ്റപ്പെടുത്തി ഇന്റര്‍നെറ്റ് വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് ഈ നിയമം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends