Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലക്ട്രിക് ബസ് സര്‍വ്വീസ് തുടക്കത്തിലെ പാളി; ആദ്യയാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു

25 FEBRUARY 2019 03:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം എന്ന നിലയില്‍ ഒാടിത്തുടങ്ങിയ ഇലക്ട്രിക് ബസ് ആദ്യയാത്രയില്‍ തന്നെ ചര്‍ജ്ജ് തീര്‍ന്നതിനെ തുടര്‍ന്ന് പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. തിരുവന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോയ ഇലക്ട്രിക് ബസാണ് ചേര്‍ത്തല എക്‌സറേ ജംങ്ഷന് സമീപം ചാര്‍ജ് തീര്‍ന്ന് ഓഫാവുകയായിരുന്നു. ആദ്യയാത്രയില്‍ തന്നെ ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. തുടക്കം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതാണ് ചാര്‍ജ്ജ്തീരാന്‍ കാരണമായി പറയപ്പെടുന്നത്. ഇതിനോടൊപ്പം പുറപ്പെട്ട മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു. 

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസുകളാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെ എസ് ആര്‍ ടി സി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാണെന്ന് പമ്പ നിലക്കല്‍ സര്‍വ്വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിക്കുന്നത്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കും മുമ്പ്് അധികൃതര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇബസ് സര്‍വീസാണ് ആരംഭിച്ചത്. ഒറ്റചാര്‍ജില്‍ ഏകദേശം 250 കിലോമീറ്ററോളം ദൂരം പിന്നിടുമെന്ന് വാഗ്ദാനം ചെയ്ത ഇലക്ട്രിക് ബസാണ് പാതിവഴിയില്‍ പണിമുടക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends