Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിയാജിയോ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഉടന്‍ വിപണിയില്‍

26 FEBRUARY 2019 04:02 PM IST
മലയാളി വാര്‍ത്ത

ഒരു ടണ്ണില്‍ താഴെ ശേഷിയുള്ള കൊമേഴ്‌സ്യല്‍, പാസഞ്ചര്‍ വാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ പിയാജിയോ ഈ വര്‍ഷം പകുതിയോടെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുന്നു. ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത് മുന്നില്‍ക്കണ്ടാണ് പിയാജിയോയുടെ നീക്കം. നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആവശ്യക്കാര്‍ അത്ര കൂടുതലല്ല. എന്നാല്‍ ഭാവിയിലേയ്ക്കുള്ള ആവശ്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ വൈദ്യുത ഓട്ടോറിക്ഷകള്‍ പുറത്തിറക്കുന്നത്. നിലവില്‍ പിയാജിയോയ്ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ യൂറോപ്യന്‍ വിപണിയില്‍ ഉണ്ടെന്നും ഇവ ഇന്ത്യയിലേയ്ക്ക് കൂടി അവതരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. 

പുറത്തു നിന്നുള്ള ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പിയാജിയോ സ്വന്തമായിട്ടായിരിക്കും പുതിയ ഉത്പന്നങ്ങള്‍ തയ്യാറാക്കുകന്നത്. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്യാനും ഇലക്ട്രിക് മോട്ടറും ബാറ്ററി മാനേജ്‌മെന്റ് സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ രാജ്യത്ത് തയ്യാറാക്കാനാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ എല്ലാ വാഹനങ്ങളും ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറ്റാന്‍ പിയാജിയോ തയ്യാറെടുക്കുകയാണ്. 



സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ബിഎസ് 6 മലിനീകരണ നിലവാരത്തിലേയ്ക്ക് മാറാന്‍ ആവശ്യമായ ഫ്യൂവല്‍ ആപ്ലിക്കേഷന്‍ മെക്കാനിസം തയ്യാറാണ്. 2020 ഏപ്രില്‍ 1 വരെ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും അതിന് 45 മാസം മുന്‍പേ ഉത്പന്നങ്ങള്‍ തയ്യാറാകുമെന്നും കമ്പനി അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയില്‍ കാര്‍ഗോ വാഹനങ്ങളിലേയ്ക്കും വലിയ വാഹനങ്ങളിലേയ്ക്കും ഇലക്ട്രിക് സംവിധാനം വ്യാപിപ്പിക്കും. എന്നാല്‍ ഹൈബ്രിഡ് ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തത്കാലം കമ്പനി ഉദ്ദേശിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends