Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡാറ്റകളില്‍ സര്‍ക്കാര്‍ നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ കൊമേഴ്‌സ് നയം വിമര്‍ശിക്കപ്പെടുന്നു

05 MARCH 2019 02:39 PM IST
മലയാളി വാര്‍ത്ത

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലെ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യാതിര്‍ത്തി വിട്ടുപോവരുതെന്നും അത് ഇന്ത്യയിലെ തന്നെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് കൂടുതലായി വിമര്‍ശിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുതിയ ഇ കൊമേഴ്‌സ് നയത്തിന്റെ കരടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. ഇന്നത്തെ സ്വതന്ത്ര ലോകത്ത് പ്രാദേശികമായി ഡാറ്റകള്‍ സൂക്ഷിച്ചുവയ്ക്കുന്നത് ശരിയല്ല. ഡാറ്റയുടെ വികേന്ദ്രീകരണമാണ് ദുരുപയോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഓണ്‍ലൈന്‍ ഡാറ്റകളെല്ലാം രാജ്യത്തിനകത്ത് സൂക്ഷിക്കപ്പെട്ടാല്‍ അതിന്റെ നിയന്ത്രണം സര്‍ക്കാരിന് ലഭിക്കുമെന്നും ഇത് വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കു മേലുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കപ്പെടുമെന്നുമാണ് കരടു നയത്തിനെതിരേ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്ന്.

ബിസിനസ് സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരമാണ് ഇ കൊമേഴ്‌സില്‍ പ്രധാനം. അതില്‍ ഡാറ്റ മൂന്നാമത്തെ ഘടകം മാത്രമാണ്. ഇത് കരട് ഇ കൊമേഴ്‌സ് നയത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. പ്രാദേശിക കുത്തകകള്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകുന്ന വിധത്തിലാണ് കരട് ഇ കൊമേഴ്‌സ് നയം രൂപീകരിച്ചിരിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവര്‍ക്കും ഒരു പോലെയാവണം. അല്ലാത്ത പക്ഷം അത് വിവേചനപരമായി വ്യാഖ്യാനിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പാകെ വരാനിരിക്കെയാണ് വിമര്‍ശനം. 

വിദേശ നിക്ഷേപമുള്ള കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ആരോഗ്യകരമായ മല്‍സരത്തിനുള്ള സാധ്യത ഇല്ലാതാക്കും. റിലയന്‍സ് ഉടമ മുകേഷ് അംബാനി റീട്ടെയില്‍ രംഗത്തേക്ക് പ്രവേശിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ വിദേശ കമ്പനികള്‍ക്ക് ഇത്തരമൊരു നിയന്ത്രണം വരുന്നത് ദുരുദ്ദേശത്തോടെയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends