Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗ്യാലക്‌സി നോട്ട് 8 ഇന്ത്യന്‍ വിപണിയില്‍

12 SEPTEMBER 2017 03:23 PM IST
മലയാളി വാര്‍ത്ത

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗ്യാലക്‌സി നോട്ട് 8 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലാണ് ഗ്യാലക്‌സി നോട്ട് 8 സ്മാര്‍ട്ട് ഫോണ്‍ ഔദ്യോഗികമായി സാംസങ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഫോണിന്റെ വിലയെത്രയായിരിക്കുമെന്നും വില്‍പനതീയതിയും ഇന്നറിയാം.

വലിയ ഡിസ്‌പ്ലേയും, ഡ്യുവല്‍ റിയര്‍ ക്യാമറയും ഒപ്പം സാംസങിന്റെ ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റും ആണ് ഗാലക്‌സി നോട്ട് 8 ന്റെ പ്രധാന സവിശേഷതകള്‍. കൂടാതെ എസ്‌പെന്‍ സ്‌റ്റൈലസും ഫോണിനൊപ്പമുണ്ട്.

രൂപകല്‍പനയുടെ കാര്യത്തില്‍ സാംസങിന്റെ ഗ്യാലക്‌സി എസ് 8 നോട് സമാനമാണ് ഗ്യാലക്‌സി നോട്ട് 8. 6.3 ഇഞ്ചിന്റെ സൂപ്പര്‍ അമോലെഡ് 1440*2960 പിക്‌സല്‍ കര്‍വ്ഡ് ഗ്ലാസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി നോട്ട് 8ന്. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 ഉം പുതിയ ഫോണില്‍ സാംസങ് ഉപയോഗിച്ചിട്ടുണ്ട്.

പ്രവര്‍ത്തന ക്ഷമതയെ കുറിച്ച് പറയുമ്പോള്‍, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്ക് പുറത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സാംസങ്ങിന്റെ തന്നെ എക്‌സിനോക്‌സ് 8895 ചിപ്‌സെറ്റാണ് ഗ്യാലക്‌സി നോട്ട് 8ല്‍ ഉണ്ടാവുക.

6ജിബി റാം ശേഷിയില്‍ പുറത്തിറങ്ങുന്ന ഫോണിന് 64ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുള്ള മൂന്ന് വ്യത്യസ്ത പതിപ്പുകളുമുണ്ടാവും. ഒപ്പം മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഉണ്ടാവും.

സാംസങ് ആദ്യമായി ഇരട്ട പിന്‍ക്യാമറ സിസ്റ്റം കൊണ്ടുവരുന്ന ഫോണാണെന്ന സവിശേഷതയും നോട്ട് 8നുണ്ട്. 26mm ലെന്‍സിന് F/1.7 അപേര്‍ച്ചര്‍ ഉണ്ട്. സെന്‍സറിന്റെ വലിപ്പം 1/2.55” ആണ്. രണ്ടാമത്തെ ക്യാമറ ഐഫോണ്‍ 7 പ്ലസിലേതു പോലെ ടെലി ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. 52mm റീച്ചുള്ള ലെന്‍സിന് F/2.4 അപേര്‍ച്ചറാണുള്ളത്. സെന്‍സറിനാകട്ടെ 1/3.6” വലിപ്പവും. ഐഫോണിനെ പോലെ പശ്ചാത്തലം ഫോക്കസല്ലാതാക്കാനുള്ള കഴിവും ഇതിനുണ്ട്. രണ്ടു ക്യാമറകള്‍ക്കും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുണ്ട് എന്നത് ഇവയെ ഫൊട്ടോഗ്രഫി പ്രേമികള്‍ക്ക് ഇഷ്ടപ്പെടാന്‍ ഒരു കാരണമാകാം. മുന്‍ ക്യാമറ 8MP റെസലൂഷനുള്ളതാണ്.

4K വിഡിയോ റെക്കോഡു ചെയ്യുമെന്നതാണ് നോട്ട് 8ന്റെ സുപ്രധാന ഫീച്ചറുകളില്‍ ഒന്ന്. 720p യില്‍ 240fps സ്ലോമോഷന്‍ റെക്കോഡു ചെയ്യാമെന്നതും വിഡിയോ ഷൂട്ടര്‍മാര്‍ക്ക് താത്പര്യമുണ്ടാക്കുന്ന കാര്യമാണ്. ഫോണ്‍ വാട്ടര്‍ റെസിസ്റ്റന്റുമാണ്. വലിയ ഫോണുകള്‍ നിര്‍മിക്കാനുള്ള സാംസങിന്റെ കഴിവിനുള്ള അംഗീകാരണാണ് പുതിയ ഫോണ്‍.

അതേസമയം ഇന്ത്യയില്‍ ഗ്യാലക്‌സി നോട്ട് 8 ന്റെ ബുക്കിങ് 2.5 ലക്ഷം കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ ഇന്ത്യ വഴി തന്നെ 1.5 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 72,000 പേര്‍ ആദ്യദിനം തന്നെ ബുക്ക് ചെയ്തവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (25 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (27 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (35 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (42 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends