എയര്‍ ടാക്സി 'വോളോ കോപ്റ്റര്‍' പറക്കാന്‍ തയ്യാറെടുക്കുന്നു
ജര്‍മന്‍ വാഹന നിര്‍മാണ കമ്പനിയായ ഡെയിംലര്‍ നിര്‍മിക്കുന്ന 'വോളോ കോപ്റ്റര്‍' എയര്‍ ടാക്സി പറക്കാന്‍ തയ്യാറെടുക്കുന്നു. വോളോ കോപ്റ്ററിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വൈകാതെ ദുബായില്‍ നടക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സങ്കര പതിപ്പാണ് 'വോളോകോപ്റ്റര്‍'. 290 കിലോഗ്രാം തൂക്കം, പതിനെട്ട് പ്രൊപ്പെല്ലറുകള്‍, ലിഥിയം – അയണ്‍ ബാറ്ററികള്‍കൊണ്ടു പ്രവര്‍ത്തനം, നൂറ് കിലോമീറ്റര്‍ വരെ വേഗം, 27 മിനിറ്റ് നിര്‍ത്താതെ യാത്ര. പൈലറ്റിനു പുറമെ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. മൂന്ന് ലക്ഷം യൂറോ (രണ്ടരക്കോടി രൂപ) യാണ് വില. ഒന്നര വര്‍ഷത്തിനുള്ളില്‍ ജര്‍മനിയില്‍ വില്പനയ്ക്കെത്തും.
https://www.facebook.com/Malayalivartha