Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആധാറുമായി ബന്ധിപ്പിക്കേണ്ട 4 പ്രധാനപ്പെട്ട രേഖകൾ

15 SEPTEMBER 2017 11:25 AM IST
മലയാളി വാര്‍ത്ത

പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയുമായാണ് ആധാര്‍ ബന്ധിപ്പിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രധാനപ്പെട്ട നാലു കാര്യങ്ങളും അവയുടെ അവസാന തീയതികളും

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ (ഡിസംബര്‍ 31, 2017)

ഈ സാമ്പത്തിക വര്‍ഷത്തെ (2017-2018) ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിച്ചിരിക്കണമെന്നാണു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31നായിരുന്നു അവസാന തീയതി. പുതുക്കിയ തീയതി 2017 ഡിസംബര്‍ 31. ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ റിട്ടേണ്‍ ഫയലിങ് സാധുതയില്ലാത്തതാകുമെന്നും പിന്നീട് അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു.

ആധാര്‍-മൊബൈല്‍ നമ്പര്‍ (ഫെബ്രുവരി 2018)

2018 ഫെബ്രുവരിക്കു മുന്‍പായി ആധാര്‍, മൊബൈല്‍ നമ്പരുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു മുന്നറിയിപ്പ്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഉപഭോക്താക്കള്‍ക്കു മൊബൈലില്‍ കോളുകളായും എസ്എംഎസ് സന്ദേശങ്ങളായും ആധാര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം എത്തുന്നുമുണ്ട്.

ആധാര്‍-ബാങ്ക് അക്കൗണ്ട് (ഡിസംബര്‍ 31, 2017)

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഉപഭോക്താക്കളെക്കുറിച്ചുള്ള നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) രേഖകളില്‍ ഇവ ഉള്‍ക്കൊള്ളിക്കണമെന്നാണു നിര്‍ദേശം. ലോണ്‍ എടുത്ത ആളുകളും ആധാര്‍ വിവരങ്ങള്‍ ബാങ്കിനു നല്‍കണം. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി അവസാന തീയതിയായ 2017 ഡിസംബര്‍ 31നകം ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാകില്ല.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ (ഡിസംബര്‍ 31, 2017)

പെന്‍ഷന്‍, ഗ്യാസ് സബ്‌സിഡി, സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കണമെങ്കില്‍ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കണം. ഇതിനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends