Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഫോൺ X ലോഞ്ചിനിടെ ഫെയ്സ്‌ ഐഡി പരാജയപെട്ടതിന്റെ വിശദീകരണവുമായ് ആപ്പിൾ

15 SEPTEMBER 2017 02:45 PM IST
മലയാളി വാര്‍ത്ത

ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ X എത്തിയത്‌ വളരെ ആഘോഷത്തോടുകൂടിയാണ്. ഈ ഫോണിന്റെ പ്രത്യേകതകൾ തന്നെയാണ് ഇതിനു കാരണം. അതിൽ ഏറ്റവും ആകർഷണീയമായത് മുഖത്തിന്റെ ബയോമെട്രിക്‌ ഫീചറുകള്‍ സ്‌കാന്‍ ചെയ്‌ത്‌ ഉടമയെ തിരിച്ചറിയുന്ന രീതിയായ ഫെയ്‌സ്‌ഐഡിയാണ്. ടച്ച് ഐഡിയെക്കാള്‍ മെച്ചമാണ്‌ ഇതെന്നായിരുന്നു ആപ്പിളിന്റെ അവകാശവാദം.

പക്ഷെ, കമ്പനിയുടെ ക്രെയ്ഗ് ഫെഡറർഹി ഈ ഫീച്ചര്‍ ആദ്യമായി ഓഡിയന്‍സിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതു പരാജയപ്പെട്ടു എന്നത്‌ ആപ്പിളിന്‌ ഒരു ക്ഷീണമായി. ആപ്പിളിന്റെ ഫെയ്സ് ഐഡി പരാജയത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ ഹിറ്റാണ്.

ഫോണ്‍ അണ്‍ലോക്‌ ചെയ്യാന്‍ അതിന്റെ നേരെ നോക്കിയാല്‍ മതി. എന്നിട്ട്‌ മുകളിലേക്കു സ്വൈപ്പ് ചെയ്യുക എന്നു പറഞ്ഞ്‌ ക്രെയ്ഗ് ഫെഡറർഹി ഫോണ്‍ തന്റെ നേരേ തിരിച്ച്‌ സ്വൈപ് ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല. ഒന്നു കൂടെ ശ്രമിക്കാമെന്നു പറഞ്ഞ്‌ അദ്ദേഹം താന്‍ ചെയ്‌തത്‌ ആവര്‍ത്തിച്ചെങ്കിലും ഫോണ്‍ പാസ്‌കോഡ്‌ എന്റര്‍ ചെയ്യാനുള്ള ഫീല്‍ഡ്‌ ആണ്‌ കൊണ്ടുവന്നത്‌.

ഇപ്പോളിതാ അന്ന് സംഭവിച്ചത് എന്താണെന്ന് ആപ്പിൾ തന്നെ വിശദീകരിച്ച് രംഗത്തെത്തി. ലോഞ്ചിന് കൊണ്ടുവന്ന ഹാൻഡ്സെറ്റ് നിരവധി പേർ ഫെയ്സ് ഐഡി പരീക്ഷിച്ചിരുന്നു. ഇതാണ് പ്രശ്നമായത് എന്നാണ് അവരുടെ വിശദീകരണം.

ക്രെയ്ഗ് ഫെഡറർഹിയുടെ ഫെയ്സ് ഐഡിയാണ് ഇതിൽ നൽകിയിരുന്നത്. എന്നാൽ ലോഞ്ചിന് നിരവധി ഫെയ്സ് ഐഡികൾ പരിശോധിച്ചു. ആർക്കും ഐഫോൺ X തുറക്കാനായില്ല. ഇതിനു ശേഷമാണ് ക്രെയ്ഗ് ഫെഡറർഹി ഫെയ്സ് ഐഡി അവതരിപ്പിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ഫെയ്സ് ഐഡിയും എടുത്തില്ല. നിരവധി തവണ തെറ്റായി ഫെയ്സ് ഐഡി നൽകിയാൽ പിന്നീട് പാസ്‌വേർഡ് ഉപയോഗിച്ച് മാത്രമേ ഓപ്പൺ ചെയ്യാൻ സാധിക്കൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends