ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തേയ്ക്ക് ഗൂഗിളും
ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വിപ്ലവം കുറിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. തേസ് എന്ന പേരിലുള്ള ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.
അതിവേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് എന്ന വാഗ്ദാനവുമായാണ് ഗൂഗിള്‍ തേസ് പുറത്തിറക്കുന്നത്. പണം കൈമാറാന്‍ അക്കൗണ്ട് നമ്ബറോ ഐഎഫ്എസ്സി കോഡോ ആവശ്യമില്ല. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാവുന്നതാണ്.
ഗൂഗിളിനു പിന്നാലെ ഫെയ്സ്ബുക്കും വാട്സാപ്പും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിറങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. നിലവിലുള്ള യുപിഐ സേവനദാതാക്കള്‍ക്ക് തേസ് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ തേസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. തേസിന്റെ യുപിഐ ടെസ്റ്റിങ് വിജയകരമായി പൂര്‍ത്തിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ജൂലൈയില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha