പറഞ്ഞാൽ അനുസരിക്കുന്ന ഫ്രിഡ്ജ് വരുന്നു..
അടുക്കളയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഫ്രിഡ്ജ്. കുടിക്കുന്ന വെള്ളം മുതൽ വെജിറ്റബിൾ തുടങ്ങിയ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. ഓരോ സാധനം എടുക്കുന്നതിനും ദിവസത്തിൽ കുറെ പ്രാവശ്യം നാം ഫ്രിഡ്ജിനടുത്തെത്തുന്നു.
ഇത് പഴയ കഥ. ഇനി ഫ്രിഡ്ജിനടുത്തേക്ക് ആരും പോവേണ്ട, ആവശ്യാനുസരണം ഫ്രിഡ്ജ് എല്ലാവരുടെയും അടുത്തേക്ക് വന്നുകൊള്ളും. വിളിച്ചാൽ വരുന്ന പാനസോണിക്കിന്റെ മിനി ഫ്രിഡ്ജ് വരികയാണ്. ഫ്രിഡ്ജിൽ തന്നെയുള്ള വോയ്സ് അസിസ്റ്റന്റ് വീട്ടിലെ അല്ലെങ്കിൽ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ ആളുകളുടെ നിർദേശം അനുസരിച്ച് അവർക്കരികിലെത്തിക്കൊള്ളും.
വച്ചാൽ ഒരു സ്ഥലത്തു തന്നെ ഇരിക്കുന്ന സ്വഭാവവും ഇതിനില്ല. സാഹചര്യമനുസരിച്ച് കിട്ടുന്ന ഗ്യാപിൽ അഡ്ജസ്റ്റ് ചെയ്തിരിക്കാനുള്ള പാർക്കിങ് സെൻസും ഇതിനുണ്ട്. നടക്കുന്ന ഫ്രിഡ്ജ് വിപണിയിലെത്താൻ ഇനിയും വർഷങ്ങളെടുക്കും.
https://www.facebook.com/Malayalivartha