Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ; വമ്പൻ ഓഫറുകളുമായി ആമസോൺ

20 SEPTEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആമസോൺ രംഗത്ത്. ഇന്നു വാങ്ങുന്ന ഉൽപ്പന്നങ്ങൾ അടുത്ത വർഷം പണം നൽകിയാൽ മതിയെന്ന ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കാണ് ആമസോൺ ഈ ഓഫർ നൽകുന്നത്.

ഇപ്പോൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് അടുത്ത വർഷം മുതൽ ഇൻസ്റ്റാൾമെന്റുകളിൽ പണം നൽകാനുള്ള അവസരമാണിത്. സെപ്റ്റംബർ 21 മുതലാണ് ആമസോണിന്റെ ബിഗ് സെയിൽ തുടങ്ങുന്നത്. എന്നാൽ സെപ്തംബർ 20 ഉച്ചയോടെ ആമസോൺ പ്രൈം അംഗങ്ങള്‍ക്ക് ഓഫർ സാധനങ്ങൾ വാങ്ങാനാകും.

ആമസോൺ വിൽപനയുടെ ഭാഗമായി മൊബൈലുകൾക്ക് 500 ലധികം ഓഫറുകളുണ്ട്. മൊബൈലുകൾക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കും. നാലു ദിവസത്തിനകം 40,000 ത്തിലധികം ഓഫറുകൾ ലഭ്യമാകും. ഓരോ മണിക്കൂറിലും ഇലക്ട്രോണിക് ഇനങ്ങൾക്കും പുതിയ ഡീലുകൾക്കും 2,500 ഓഫറുകൾ ലഭ്യമാണ്. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം നാലു ദിവസത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയിൽ 40,000 ഓഫറുകളാണ് നൽകുന്നത്. ഓരോ മണിക്കൂറിലും പുതിയ ഡീലുകൾ ലഭിക്കും.

ആപ്പിൾ, സാംസങ്, വൺപ്ലസ്, ലെനോവോ, എൽജി തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മൊബൈലുകളിൽ 40 ശതമാനം വരെ ഇളവുണ്ടാകും. ആമസോൺ ബേസിക് ഉൽപ്പന്നങ്ങളിലും ഇലക്ട്രോണിക് ഇനങ്ങളിലും 60 ശതമാനം വരെ ഇളവ് നല്‍കും.

ലാപ്ടോപ്പുകൾക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും, ടിവികൾക്ക് 40 ശതമാനം വരെ വിലകുറവാണ് നൽകുന്നത്. അതേസമയം, കംപ്യൂട്ടർ ഉപകരണങ്ങൾക്ക് 60 ശതമാനം വരെ ഡിസ്കൗണ്ടാകും.

എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വരെ വിലകിഴിവ് ലഭിക്കും. ആമസോൺ പേ ഉപയോഗിച്ച് മിനിമം ടോപ്പ് അപ്പ് ബാലൻസ് (500 രൂപ) ഉപയോഗിച്ച് 10 ശതമാനം ക്യാഷ്ബാക്ക് (500 രൂപ വരെ) പ്രയോജനപ്പെടുത്താം. കൂടാതെ ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വിൽപനയുടെ ഭാഗമായി ലഭ്യമാണ്. രണ്ട് ലക്ഷം രൂപ വിലയുടെ സമ്മാനങ്ങളുള്ള ആമസോൺ ആപ് ജാക്ക്പോട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends