ബി.എസ്.എൻ.എലിന്റെ ജി.എസ്.ടി സോഫ്ട്വെയർ
അംഗീകൃത ജി.എസ്.ടി സുവിധ സേവന ദാതാക്കളായ ടാക്സ്മാൻ, ജി.എസ്.ടി ഡാറ്റ എൻട്രിയും റിട്ടേൺ ഫയലിംഗും മറ്റും സുഗമമായി കൈകാര്യം ചെയ്യാവുന്ന സോഫ്ട്വെയർ ബി.എസ്.എൻ.എല്ലുമായി ചേർന്ന് പുറത്തിറക്കി. കോർപ്പറേറ്റുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഗുണകരമാകുന്ന സംവിധാനമാണ് 'ടാക്സ്മാൻ ബി.എസ്.എൻ.എൽ വൺ സൊലൂഷൻ" എന്ന പേരിൽ അവതരിപ്പിച്ചത്.
റിട്ടേൺ ഫയലിംഗിന് ഇൻബിൽറ്റ് ജി.എസ്.ടി.എൻ ഇന്ററാക്ഷൻ, ഡി.എസി., ഇ.വി.സി എന്നിവയും സോഫ്ട്വെയറിലുണ്ട്. ജി.എസ്.ടി റേറ്റ്, എച്ച്.എസ്.എൻ, എസ്.എ.സി എന്നിവ കണ്ടെത്തുന്നതിനുള്ള സംവിധാനവുമുണ്ട്. www.bsnl.co.inലെ ജി.എസ്.പി സർവീസിൽ ക്ളിക്ക് ചെയ്താൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം.
https://www.facebook.com/Malayalivartha