Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കടലിനടിയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി 'മാരി' അടുത്ത കൊല്ലത്തോടെ പ്രവര്‍ത്തനം ആരംഭിക്കും

10 OCTOBER 2017 04:18 PM IST
മലയാളി വാര്‍ത്ത

ഇന്റര്‍നെറ്റില്ലാതെ ഒരു ദിവസത്തെ കുറിച്ചു പോലും ചിന്തിക്കാന്‍ കഴിയാത്ത ഈ കാലഘട്ടത്തില്‍ കടലിനടിയിലൂടെ അതിവേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി ഇനി വിദൂരമല്ല. വിര്‍ജീനിയ ബീച്ചില്‍ നിന്ന് സ്പെയിനിലെ ബില്‍ബാവോ എന്ന സ്ഥലത്തേക്ക് ആണ് ഈ സംരംഭം തുടങ്ങുന്നത്. ഇതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക്, ടെല്‍ക്സ്യൂസ് എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാക്ഷാല്‍ക്കരിക്കുന്നത്. 'മാരി' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അടുത്ത കൊല്ലത്തോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് നിഗമനം.

അറ്റ്ലാന്റിക് സമുദ്രത്തില്‍ നിലവില്‍ ഉള്ള കേബിളിനേക്കാളും ഇരട്ടി ശേഷിയുള്ളതാണ് മാരി. സാധാരണ ഗാര്‍ഡന്‍ ഹോസിന്റെ ഒന്നര ഇരട്ടി വണ്ണമുള്ളതാണ് കടലിനടിയില്‍ സ്ഥാപിക്കുന്ന ഇന്റര്‍നെറ്റ് കേബിള്‍. ഒരേസമയം 7.10 കോടി എച്ച്ഡി വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഇതിനു കഴിയും. ഒരു സെക്കന്‍ഡില്‍ 160 ടെറാബൈറ്റ് ഡാറ്റ കൈമാറ്റം ചെയ്യാനാകുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. എട്ട് പെയര്‍ ഫൈബര്‍ ഒപ്റ്റിക് കേബിളുകളാണ് ഇതിലുണ്ടാവുക. ഓരോന്നിനും ചെമ്പ്, കടുപ്പമുള്ള പ്ലാസ്റ്റിക് എന്നീ കവചങ്ങളും വാട്ടര്‍പ്രൂഫ് കോട്ടിങും ഉണ്ടാകും'. പ്രത്യേകതരം കപ്പലുകളുടെ സഹായത്തോടെയാണ് കടലിനടിയില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതും അറ്റകുറ്റ പണികള്‍ നടത്തുന്നതും. ഇത് നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ആശങ്ക വേണ്ട.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കടലിനടിയില്‍ കേബിളുകള്‍ നിക്ഷേപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയായി കണക്കാക്കുന്നത് 25,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖത്തറിലെ ഉദീരു ടെലികോം കമ്പനിയുടേതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (10 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (28 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (35 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (40 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (42 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (52 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (3 hours ago)

Malayali Vartha Recommends