Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

റോയല്‍ എന്‍ഫീല്‍ഡ് മനസ്സില്ലാ മനസ്സോടെ മാറ്റത്തിനൊരുങ്ങുന്നു

06 DECEMBER 2017 09:31 AM IST
മലയാളി വാര്‍ത്ത

ഏതൊക്കെ ബൈക്ക് വിപണിയിലെത്തിയാലും ബുള്ളറ്റിന്റെ രാജകല ഒന്ന് വേറെ തന്നെയാണ്. ബൈക്ക് എന്നാല്‍ ബുള്ളറ്റ് തന്നെ, അത് പഴയ തലമുറയായാലും ന്യൂ ജെന്‍ ആയാലും. ആ എടുപ്പിനും ചന്തത്തിനും മാറ്റ് കൂട്ടുന്നത് വാഹനം വരുമ്പോഴുള്ള പ്രത്യേക സൗണ്ടാണ്. കുറച്ചു ദൂരെ വാഹനം എത്തുമ്പോഴേക്ക് ബുള്ളറ്റാണ് വരുന്നതെന്ന് കൊച്ചുകുട്ടികള്‍ പോലും വിളിച്ചുപറയും. ശരിക്കും ബൈക്കിന്റെ ഒരു സിഗ്‌നേച്ചര്‍ ടോണ്‍ കൂടിയാണ് ബുള്ളറ്റ് പുറപ്പെടുവിക്കുന്ന ആ സുപരിചിത ശബ്ദം.

2030 ഓടെ പൂര്‍ണ്ണമായും ഒരു ഇലക്ട്രിക്ക് ബൈക്കായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബുള്ളറ്റ്. അതിന്റെ മുന്നോടിയായി ഇലക്ട്രിക്ക് മോട്ടോര്‍ ഘടിപ്പിക്കുകയാണ് പുതിയ ബുള്ളറ്റുകളില്‍. വാഹനങ്ങളുടെ ശബ്ദമലിനീകരണം കുറക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കങ്ങളോട് സഹകരിച്ചുകൊണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് മനസില്ലാ മനസോടെ ഈ മാറ്റം വരുത്താന്‍ ഒരുമ്പെടുന്നത്. അതോടെ കുറഞ്ഞ ശബ്ദത്തിലായിരിക്കും ബുള്ളറ്റ് ഇനി റോഡുകളില്‍ എത്തുക. പഴയ ബുള്ളറ്റിന്റെ പ്രൗഢിയും ഭാരവും പുതിയ മോഡലുകള്‍ക്കില്ലെന്ന പരാതി അല്ലെങ്കില്‍ തന്നെയുണ്ട്. അതുകൊണ്ട് ഏറെ പഴക്കം ചെന്ന ബുള്ളറ്റ്, അതും മിലിറ്ററി ബുള്ളറ്റ് തന്നെ, നല്ല വില കൊടുത്ത വാങ്ങാന്‍ തയാറാകുന്ന ധാരാളം പേരുണ്ട്.

ഇനി ചിരപരിചിതമായ ആ ശബ്ദവും ബുള്ളറ്റിനു അന്യമാകാന്‍ പോവുകയാണ്. മുന്‍ കാലങ്ങളില്‍ ഈ പ്രത്യേക സൗണ്ടിനു വേണ്ടി കാസ്റ്റ് അയേണ്‍ കൊണ്ടാണ് എക്‌സാസ്റ്റ് നിര്‍മിച്ചിരുന്നത്. പിന്നീട് ഇത് അലുമിനിയം കൊണ്ടയപ്പോള്‍ ശബ്ദം നല്ല തോതില്‍ കുറഞ്ഞു, പഴയ ആ ഗാംഭീര്യം നഷ്ടമായെന്ന് പറയാം. ഇലക്ട്രിക്ക് ആകുമ്പോള്‍ ശബ്ദം നേര്‍ത്ത തോതിലായി മാറും. ബുള്ളറ്റ് നിര്‍മാതാക്കളായ ഐഷര്‍ ഈയിടെ രണ്ടു പുതിയ മോഡലുകള്‍ കൂടി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 650 സിസി ഉള്ള ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജി ടി എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഏപ്രിലില്‍ ഇവ യൂറോപ്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ നിര്‍മിത ബൈക്കുകകളില്‍ എക്‌സ്‌പോര്‍ട് മാര്‍ക്കറ്റുകളില്‍ ഏറെ പ്രിയപ്പെട്ട ബൈക്ക് ബുള്ളറ്റാണ്. ബൈക്ക് വിപണിയില്‍ മത്സരം കടുക്കുകയാണ്. പ്രമുഖ ഇരു ചക്ര വാഹന നിര്‍മാതാക്കളായ ബജാജ് 2020 ല്‍ ഇലക്ട്രിക്ക് ബൈക്കുകള്‍ വിപണിയിലെത്തിക്കുകയാണ്. ഏതാനും പുതിയ കമ്പനികള്‍ ബാറ്ററിയില്‍ ഓടുന്ന ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (9 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (27 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (34 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (39 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (41 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (51 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (3 hours ago)

Malayali Vartha Recommends