Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

സൈബര്‍ സുരക്ഷാ സേവനങ്ങള്‍- മൂന്ന് ഭൂഖണ്ഡങ്ങളിൽ പ്രവര്‍ത്തനം വ്യാപിപ്പിച്ച് വാറ്റിൽ കോര്‍പ്

12 AUGUST 2024 04:38 PM IST
മലയാളി വാര്‍ത്ത

മിഡിൽ ഈസ്റ്റ്, യുഎസ്, യുകെ, പൂര്‍വേഷ്യ എന്നീ രാജ്യങ്ങളിലെ 150 ലേറെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നൽകി കോഴിക്കോട് സൈബര്‍പാര്‍ക്കിലെ വാറ്റിൽകോര്‍പ് കമ്പനി. ഓട്ടോമോട്ടീവ്, സോഷ്യൽ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ സൈബര്‍സെക്യൂരിറ്റി സേവനങ്ങളുമായി യുകെ, യുഎസ് എന്നിവിടങ്ങളിൽ സജീവമാകാന്‍ ഒരുങ്ങുകയാണ് വാറ്റിൽ കോര്‍പ്.

ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന സോഷ്യൽ എന്‍ജിനീയറിംഗ് സൈബര്‍ സെക്യൂരിറ്റിയാണ് വാറ്റിൽ കോര്‍പ് കൈകാര്യം ചെയ്യുന്ന പുതിയ മേഖലയെന്ന് സ്ഥാപകനും സിഇഒയുമായ സുഹൈര്‍ എളമ്പിലാശ്ശേരി പറഞ്ഞു. കമ്പനികളിലെ ജീവനക്കാര്‍ അറിഞ്ഞോ അറിയാതെയോ സൈബര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്നേക്കാം. അതിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി പരീക്ഷിക്കുകയാണ് വാറ്റിൽ കോര്‍പ് ചെയ്യുന്നത്. അതിനു പുറമെ പരമ്പരാഗത സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ടെസ്റ്റ് ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തത്തിൽ പെടും.

ഇതിനു പുറമെ ഒരാള്‍ക്ക് നേരിട്ട് ഏതെങ്കിലും കമ്പനിയുടെ സൈബര്‍ ഹാര്‍ഡ്വെയറുകളുടെ സമീപത്തേക്ക് കയറാന്‍ സാധിക്കുമെയെന്ന് പരീക്ഷിക്കുന്ന റെഡ് ടീമിംഗും വാറ്റിൽ കോര്‍പ് ചെയ്യുന്നുണ്ടെന്ന് കമ്പനി സഹസ്ഥാപകനും സിടിഒയുമായ കാര്‍ത്തിക് കളത്തിൽ പറഞ്ഞു. ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണിലിരുന്ന് ഹാക്കര്‍ ചെയ്യുന്ന സുരക്ഷാ ഭീഷണിയല്ല ഇന്ന് സൈബര്‍ സെക്യൂരിറ്റി. സംഘടിത കുറ്റകൃത്യമെന്ന നിലയിൽ ഒരു ടെക്നോളജി കമ്പനി പോലെ പ്രവര്‍ത്തിക്കുന്ന സംഘം പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. മിഡി ഈസ്റ്റ് രാജ്യങ്ങളിൽ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇവ ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള സേവനങ്ങളും വാറ്റിൽ കോര്‍പ് ചെയ്തു വരുന്നു.

ലോകത്തെ ഐടി മേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏതു സാങ്കേതികവിദ്യയിലും സേവനങ്ങള്‍ നൽകാന്‍ പ്രാപ്തമായ കമ്പനികള്‍ ഇവിടെയുണ്ടെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്ക് ജനറൽ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. കോഴിക്കോട് നിന്ന് വാറ്റിൽ കോര്‍പ് മാതൃകയിൽ നിരവധി കമ്പനികള്‍ ഉയര്‍ന്നു വരുന്നതിൽ എല്ലാ പിന്തുണയും സൈബര്‍പാര്‍്ക്കിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസിയോ, ടൊയോട്ട, യുഎഇയിലെ ഇന്‍ഷുറന്‍സ് സ്ഥാപനമായ അഫ്നിക്ക്, അബുദാബി നാഷണൽ ഓയിൽ കമ്പനി (എഡിഎന്‍ഒസി), അബുദാബി നാഷണൽ ഹോട്ടൽസ്, എമിറേറ്റ്സ് മെഡിക്കൽ അസോസിയേഷന്‍,

 

ഓറഞ്ച് മൊബൈൽസ്, കുക്കിയെസ് തുടങ്ങിയവ വാറ്റിൽ കോര്‍പ്പിന്‍റെ പ്രധാന ഉപഭോക്താക്കളാണ്. ദുബായ് ചേമ്പര്‍ ഓഫ് കോമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി കമ്മിറ്റിയുടെ ആദ്യ ചെയര്‍മാന്‍ ആയി വാറ്റിൽ കോര്‍പ്പിന്‍റെ സിഇഒ സുഹൈര്‍ എളമ്പിലാശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാഹന സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സൈബര്‍സുരക്ഷാ മാനദണ്ഡങ്ങളാണ് വാറ്റിൽ കോര്‍പിന്‍റെ യുകെ വിഭാഗം കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഇടത്തിലെ സമഗ്രമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്ന ഈ കമ്പനി സൈബര്‍ സെക്യൂരിറ്റി സ്യൂട്ട് എന്ന വെര്‍ച്വൽ സെക്യൂരിറ്റി കസൽ ട്ടന്‍റിന്‍റെ പണിപ്പുരയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (1 hour ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (1 hour ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (1 hour ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (1 hour ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (1 hour ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (2 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (2 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (3 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (3 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (3 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (3 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (3 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (4 hours ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (4 hours ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (4 hours ago)

Malayali Vartha Recommends