Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ലക്ഷ്യം സിവിൽ സർവീസാണോ? സര്‍ക്കാര്‍ ഒരുക്കിയ കല്യാശ്ശേരി അക്കാദമിയിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം

01 AUGUST 2019 02:20 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിന് നന്മ ചെയ്യാൻ സിവില്‍സര്‍വീസ് സ്വപ്നം കാണുന്നവർ ധാരാളമാണ്. ആ ലക്ഷ്യത്തിലേക്കു എത്തുവാൻ കഠിനമായ പ്രയത്‌നം ചെയ്‍വാൻ ഇറങ്ങുന്നവർ ഫീസൊന്നും കാര്യമാക്കാതെ പല പരിശീലന കേന്ദ്രങ്ങളെയും ആശ്രയിക്കാറുണ്ട്. എന്നാൽ സിവിൽ സർവീസ് പഠനത്തിന് ഒരുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മിതമായ ഫീസ് നിരക്കില്‍ ഏറ്റവും ഗുണമേന്മയേറിയ പരിശീലനമാണ് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമി ഒരുക്കുന്നത്. രണ്ടു വര്‍ഷം മുൻപാണ് ഈ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ആധുനികീകരണത്തിലൂടെ കേരളത്തിലെ മികച്ച പരിശീലനകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു കല്യാശ്ശേരി കേന്ദ്രം തുടങ്ങിയത്. 2017 ജനുവരിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുണ്ടായിരുന്ന എക്‌സലന്‍സ് സെന്റര്‍ ടി.വി.രാജേഷ് എം.എല്‍.എ.യുടെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്താണ് സിവില്‍ സര്‍വീസ് അക്കാദമി.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് കോഴ്‌സ്, ബിരുദധാരികള്‍ക്കുള്ള റഗുലര്‍ ബാച്ചുകളും ഇവിടെ ലഭ്യമാകുന്നു. 2019 ജൂണില്‍ ആദ്യത്തെ റഗുലര്‍ ബാച്ച് തുടങ്ങി. രണ്ടാം ബാച്ച് സെപ്റ്റംബറില്‍ തുടങ്ങുവാൻ ഇരിക്കുകയാണ്. . ആദ്യ ബാച്ചില്‍ 30 പേര്‍ക്കാണ് പ്രവേശനം കിട്ടിയത്. രണ്ടാം ബാച്ചില്‍ 40 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനുള്ള പരിശീലനവും അക്കാദമിയില്‍ ഉടന്‍ തുടങ്ങും.

പ്രവേശനത്തിന് ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാൻ . പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവര്‍ നിശ്ചിത ഫീസ് അടയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരിശീലനം സൗജന്യമാണ്. റെഗുലർ സിവിൽ സർവീസ് എക്സാം പരിശീലന ക്ലാസ്സിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാവുന്നതാണ്.ഏതെങ്കിലും വിഷയത്തിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. രജിസ്റ്റർ ചെയ്തവർ കല്യാശ്ശേരി മാങ്ങോട്ടുള്ള അക്കാഡമി ക്യാമ്പസ്സിൽ ആഗസ്റ്റ് 18 രാവിലെ 11 മണി മുതൽ 1 മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8281098875 ബന്ധപ്പെടുക. വെബ്സൈറ്റ് : www.ccek.org. 200 രൂപയാണ്‌ രജിസ്ട്രേഷൻ ഫീസ്.

വെര്‍ച്വല്‍ ക്ലാസ് മുറി, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങൾ തയ്യാറാക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും അത്യാധുനിക സൗകര്യത്തോടെയുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമാക്കി കല്യാശ്ശേരിയെ മാറ്റുവാനുള്ള ശ്രമം തുടരുകയാണ്. വെര്‍ച്വല്‍ ക്ലാസ് മുറിക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് 60 ലക്ഷവും ഡിജിറ്റല്‍ ലൈബ്രറിക്ക് ജില്ലാ പഞ്ചായത്ത് 30 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം മെയിന്‍ സെന്ററിലെ സ്റ്റുഡിയോ വഴി കല്യാശ്ശേരിയിലെ വിദ്യാര്‍ഥികള്‍ക്കും വെര്‍ച്വല്‍ ക്ലാസുകള്‍ സജ്ജീകരിക്കുന്നതോടെ ക്ലാസില്‍ പങ്കാളിയാകാന്‍ കഴിയും.

സിവില്‍ സര്‍വീസ് രംഗത്തുള്ള പ്രഗല്ഭരുമായി ഇടപെടാനുള്ള മികച്ച അവസരങ്ങളും ഇതോടെ ലഭിക്കും. എം.എല്‍.എ. ഫണ്ടുപയോഗിച്ച് 50 ലക്ഷം രൂപ ചെലവില്‍ ഡോര്‍മെറ്ററിയടക്കം പരിശീലനത്തിന് എത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുവാൻ ഒരുങ്ങുകയാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലും നിര്‍മിക്കും. കാന്റീന്‍, പാചകശാല തുടങ്ങി എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉടന്‍ ഒരുക്കും.  കേരളത്തിലെ നമ്പര്‍ വണ്‍ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രമാക്കി കല്യാശ്ശേരി കേന്ദ്രത്തെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും ഏറ്റവും മെച്ചപ്പെട്ട ലൈബ്രറിസംവിധാനം ശാസ്ത്രീയമായി ഒരുക്കുമെന്നും മികച്ച കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം കല്യാശ്ശേരി കേന്ദ്രത്തിലും അത്തരം സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുമെന്നും ടി.വി.രാജേഷ് എം.എല്‍.എ പറഞ്ഞു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends