Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ്..കാലുപിടിച്ച് മാപ്പ് പറഞ്ഞ് മന്ത്രിയുടെ ഭാര്യ.. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ച..മന്ത്രി കസേരയുടെ ഭാവി നിർണയിക്കും..


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...

ജെ.ഇ.ഇ മെയിന്‍ റാങ്ക് വഴി സ്വാശ്രയ ബി.ടെക്, ബി.ആര്‍ക് പ്രവേശനം

21 JULY 2016 11:53 AM IST
മലയാളി വാര്‍ത്ത

ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2016ലെ റാങ്ക് പരിഗണിച്ച് രാജ്യത്തെ ചില പ്രമുഖ സ്വാശ്രയ സാങ്കേതിക സ്ഥാപനങ്ങളില്‍ റെഗുലര്‍ ബി.ടെക്, ബി.ആര്‍ക് കോഴ്‌സുകളില്‍ പ്രവേശത്തിന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് (സി.എസ്.എ.ബി) കൗണ്‍സലിങ് നടത്തുന്നു. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ചോയ്‌സ് ഫില്ലിങ് ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷന് ജൂലൈ 20 മുതല്‍ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ 20ന് രാവിലെ 10 മുതല്‍ www.csab.nic.in എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പ്രോസസിങ് ഫീസായി 1000 രൂപ അടക്കണം.
എസ്.ബി.ഐയില്‍ പ്രോസസിങ് ഫീസ് അടച്ച് ആറുമണിക്കൂര്‍ പിന്നിടുമ്പോള്‍ ചോയ്‌സ് ഫില്ലിങ് രജിസ്‌ട്രേഷന്‍ നടത്താം. ജൂലൈ 29ന് രാവിലെ 10 മുതല്‍ സീറ്റ് അലോട്ട്‌മെന്റ് ഫലം അറിയാം. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10 വരെ സീറ്റ് അനുവദിച്ച സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ ഫീസ് അടക്കാവുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഹാജരാക്കേണ്ട അസല്‍ സര്‍ട്ടിഫിക്കറ്റ്/രേഖകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ചോയ്‌സും റാങ്കും കാറ്റഗറിയും പരിഗണിച്ചാണ് സീറ്റ് അലോട്ട്‌മെന്റ് നടത്തുക.
പ്രോസസിങ് ഫീസ് അടക്കാനുള്ള എസ്.ബി.ഐ ഇചലാന്‍ www.csab.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെന്റിലൂടെ സീറ്റ് ലഭിക്കുന്നവരുടെ ലിസ്റ്റും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഈ പ്രഫഷനല്‍ സീറ്റ് അലോട്ട്‌മെന്റ് ലെറ്ററും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് റിപ്പോര്‍ട്ടിങ് സമയത്ത് ഹാജരാക്കണം.
യോഗ്യത: 2016ലെ ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ ഒന്നില്‍ ലഭിച്ച റാങ്ക് പരിഗണിച്ച് ബി.ഇ/ബി.ടെക് കോഴ്‌സില്‍ പ്രവേശം ലഭിക്കും. പ്‌ളസ് ടു/ തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുറമെ കെമിസ്ട്രി/ ബയോടെക്‌നോളജി/ ബയോളജി മുതലായ വിഷയങ്ങളിലൊന്ന് കൂട്ടിച്ചേര്‍ത്ത് ഈ ഓരോ വിഷയത്തിനും 45 ശതമാനം (സംവരണ വിഭാഗക്കാര്‍ക്ക് 40 ശതമാനം) മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
ബി.ആര്‍ക്/ ബി.പ്‌ളാനിങ് കോഴ്‌സുകളില്‍ പ്രവേശത്തിന് ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ രണ്ടിന്റെ റാങ്കാണ് പരിഗണിക്കുക. പ്‌ളസ് ടു/ തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
പ്രോസസിങ് ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശം ആഗ്രഹിക്കുന്ന കോഴ്‌സും സ്ഥാപനവും അടങ്ങിയ ചോയ്‌സ് ഫില്ലിങ് വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
സ്വാശ്രയ സ്ഥാപനങ്ങള്‍: എ.ഐ.എസ്.ഇ.സി.ടി യൂനിവേഴ്‌സിറ്റി, ഭോപാല്‍; അമിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്‌സിറ്റി, ഹരിയാന, അമിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്‌സിറ്റി മധ്യപ്രദേശ്, ഗ്വാളിയോര്‍; അമിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്‌സിറ്റി മുംബൈ, അമിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്‌സിറ്റി രാജസ്ഥാന്‍, ജയ്പുര്‍; അമിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, അമിറ്റി യൂനിവേഴ്‌സിറ്റി, ലഖ്‌നോ; അമിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് നോയിഡ, കൊല്‍ക്കത്ത, ഗ്രേറ്റര്‍ നോയിഡ, റായ്പുര്‍; ഭഗവന്ത് യൂനിവേഴ്‌സിറ്റി, രാജസ്ഥാന്‍; ഡോ. എം.ജി.ആര്‍. എജുക്കേഷനല്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട്, ചെന്നൈ; ഗല്‍ഗോട്ടിയസ് യൂനിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശ്; ഐ.ടി.എം യൂനിവേഴ്‌സിറ്റി ഗ്വാളിയോര്‍; കലാശലിംഗം യൂനിവേഴ്‌സിറ്റി, തമിഴ്‌നാട്; നോയിഡ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശ്; പെരിയാര്‍ മണിയമ്മൈ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, വല്ലം, തഞ്ചാവൂര്‍; ടെക്‌നോ ഇന്ത്യ യൂനിവേഴ്‌സിറ്റി, വെസ്റ്റ് ബംഗാള്‍; ഡോ. കെ.എന്‍. മോദി യൂനിവേഴ്‌സിറ്റി, രാജസ്ഥാന്‍ എന്നീ സാങ്കേതിക സ്ഥാപനങ്ങളുടെ ലിസ്റ്റാണ് പ്രവേശത്തിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ www.csab.nic.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 28 വരെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ട് ചടങ്ങുകളോടെ സമാപനം....  (16 minutes ago)

വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും...വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ ...  (19 minutes ago)

KB GANESH KUMAR മുഖ്യൻ തീരുമാനിക്കും ഭാവി  (28 minutes ago)

പ്രവാസി ഐക്യത്തിന്റെ മാധുര്യവുമായി നവയുഗം ദമ്മാം സിറ്റി മേഖല ഇഫ്താർ സംഗമം അരങ്ങേറി  (33 minutes ago)

ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ  (1 hour ago)

അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...  (1 hour ago)

ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ  (1 hour ago)

ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി  (2 hours ago)

ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (2 hours ago)

വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (2 hours ago)

വാളകത്തെ വീട്ടിലെ മന്ത്രിയുടെ കിഴങ്ങ് പറിക്കൽ ബിന്ദു പുറത്ത് വിടും..! ഗണേഷ്‌കുമാറിന് റീത്ത് വച്ച് രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് വമ്പൻ സ്വീകരണം  (2 hours ago)

ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളുമാകാം...  (2 hours ago)

വിദേശ ജോലി, സർവ്വ സുഖഭോഗങ്ങൾ! മകരം, ധനു രാശിക്കാർക്ക് ഇന്ന് നേട്ടം!  (2 hours ago)

.രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി...  (3 hours ago)

Malayali Vartha Recommends