Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV തസ്തികയില്‍ ഒഴിവുകൾ

15 JULY 2019 03:30 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിൽ ജോലി ചെയ്യാൻ അവസരം ..മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV തസ്തികയില്‍ ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .

വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രൊഡക്ഷന്‍, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗങ്ങളിലേക്കും ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് തസ്തികയിലേക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാനാവില്ല.

അപേക്ഷിക്കാവുന്ന തസ്തികകളും ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകളും ഇങ്ങനെയാണ്


1. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍):
50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ് സി
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ വ്യവസായങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

2. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പവര്‍ ആന്‍ഡ് യൂട്ടിലിറ്റി): 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ബോയ്ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. ഡിപ്ലോമക്കാരുടെ അഭാവത്തില്‍ ഐ.ടി.ഐ. (ഫിറ്റര്‍) ക്കാരെയും ബി.എസ്സി. (പി.സി. എം.)ക്കാരെയും പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി..

3. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഇലക്ട്രിക്കല്‍): 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി.വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചായം അഭികാമ്യം.

4. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (മെക്കാനിക്കല്‍): 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമക്കാര്‍ക്ക് പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍ രാസവള വ്യവസായങ്ങളിലോ പവര്‍ പ്ലാന്റില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഐ.ടി.ഐ.ക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

5. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഇന്‍സ്ട്രുമെന്റേഷന്‍): 50 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം

6. ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV: ഫിസിക്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ആന്‍ഡ് മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ബി.എസ്സി പാസ്സായിരിക്കണം . എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവളം വ്യവസായങ്ങളിലോ ജോലി ചെയ്ത പരിചയം വേണം

7. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (ഫയര്‍ ആന്‍ഡ് സേഫ്റ്റി): നാഗ്പുര്‍ എന്‍.എഫ്.എസ്.സിയില്‍നിന്നോ തത്തുല്യ നിലവാരത്തിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍നിന്നോ സബ്-ഓഫീസേഴ്സ് കോഴ്സ് പാസായിരിക്കണം. ഹെവിഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പെട്രോളിയം/റിഫൈനറി/പെട്രോ-കെമിക്കല്‍/രാസവളം/അനുബന്ധ വ്യവസായ വ്യവസായങ്ങളിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി: 2019 ജൂണ്‍ 30-ന് 18-26 വയസ്സ്. എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ......

അപേക്ഷാഫീസ്: 150 രൂപ. എസ്.ബി.ഐ. ഇ-കലക്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും അപേക്ഷാഫീസില്ല. ......

അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സാധാരണ തപാലില്‍ അയയ്ക്കണം.

അപേക്ഷാക്കവറിന് മുകളില്‍ തസ്തികയുടെ പേര്, റിഫൈനറി യൂണിറ്റിന്റെ പേര്, പോസ്റ്റ് കോഡ് എന്നിവ വ്യക്തമാക്കണം. എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂ എന്നിവയ്ക്ക് ഹാജരാകുമ്പോള്‍ യോഗ്യതാപരീക്ഷകളുടെ ഒറിജിനല്‍ മാർക്ക് ലിസ്റ്റ് ഹാജരാക്കേണ്ടതാണ്

ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് അപേക്ഷ അയച്ചാല്‍ പരിഗണിക്കുന്നതല്ല. ബി.ഇ./ബി.ടെക്./എം.ബി.എ./എം.സി.എ./സി.എ./എല്‍.എല്‍. ബി. തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവർക്ക് ഈ തസ്തികകളിലേക്ക് പരിഗണിക്കപ്പെടുകയില്ല.

ഒ.ബി.സി. വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഭിന്നശേഷിക്കാര്‍ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം .

എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ എന്നിവയ്ക്കുള്ള അറിയിപ്പ് ഇ-മെയിലൂടെയാണ് ലഭിക്കുക.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അയയ്‌ക്കേണ്ട വിലാസം:
The Advertiser,
Indian Oil Corporation Limited,
Haldia Refinery, P.O. Box No. 1,
P.O. Haldia Oil Refinery, District : Purba Medinipur,
West Bengal, PIN: 721 606

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 23

അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 4

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (17 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (36 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (40 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (47 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (58 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends