Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

സർക്കാർ ജോലി കുറയില്ല..ലിസ്റ്റുകൾ ചുരുക്കില്ല..സംസ്ഥാന സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ കുറവ് വരുന്നില്ല എന്ന് മാത്രമല്ല ചില വകുപ്പുകളിൽ ഇപ്പോഴത്തേതിനേക്കാൾ നിയമനം വർധിക്കാനും സാധ്യത... ആരോഗ്യ വകുപ്പിൽ ധാരാളം അവസരങ്ങൾ

19 JUNE 2020 04:27 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിലില്ലായ്മ വർധിച്ചിട്ടുണ്ട് . പ്രത്യേകിച്ചും ഗൾഫിൽ നിന്നും ആളുകൾ നാട്ടിലേക്ക് എത്താൻ തുടങ്ങിയതോടെ തൊഴിലില്ലായ്മ വർധിച്ചു. ഇതോടൊപ്പം സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളും കുറയുന്നു എന്നമട്ടിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽ വാസ്തവമില്ല എന്നാണ് പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ പറയുന്നത് .

സംസ്ഥാന സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ കുറവ് വരുന്നില്ല എന്ന് മാത്രമല്ല ചില വകുപ്പുകളിൽ ഇപ്പോഴത്തേതിനേക്കാൾ നിയമനം വർധിക്കാനും സാധ്യതയുണ്ട്. കോവിഡ് കൊണ്ടുവന്ന മാറ്റങ്ങൾ സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം .

ഉദാഹരണത്തിന് ആരോഗ്യ മേഖലയിലെ കേരള മോഡൽ ലോക പ്രസിദ്ധമാണ്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ തുടങ്ങി ശുചീകരണ ജീവനക്കാർ വരെയുള്ളവരുടെ സേവന മനസ്ഥിതിയും വൈദഗ്ധ്യവും ഈ നേട്ടത്തിനു പിന്നിലുണ്ട്.

അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ളതിൽ കുറയാനല്ല, കൂടാൻ തന്നെയാണ് സാധ്യത. ഈ മേഖലയിലെ തൊഴിലന്വേഷകരുടെ സാധ്യതകൾ അതുകൊണ്ടുതന്നെ ഇരട്ടിക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ട മറ്റൊരു പ്രധാന വിഭാഗമാണു പൊലീസ് വകുപ്പ്. ലോക്ഡൗൺ നിർദേശങ്ങൾ നടപ്പാക്കുന്നതിനൊപ്പം അവശ്യസേവനങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിക്കാൻ സേനാവിഭാഗങ്ങൾക്കു കഴിഞ്ഞു. കോവിഡിനു ശേഷവും ഇത്തരം പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ പൊലീസിലേക്കു കൂടുതൽ നിയമനങ്ങൾ നടക്കാൻ സാധ്യതയുമുണ്ട്. സിവിൽ പൊലീസ് ഓഫിസർമാരുടെ ഏഴു ബറ്റാലിയനിലേക്കും ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇതിലേക്കുള്ള പുതിയ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഉൾപ്പെടാൻ കാത്തുനിൽക്കുന്നവർക്കും അവസരങ്ങൾ ഉണ്ടാവും.

ജനങ്ങളുമായി കൂടുതൽ ഇടപ്പെട്ടു പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നല്ല രീതിയിൽ നിയമനം നടക്കാൻ സാധ്യത കാണുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ കോമൺ സർവീസ്, ഗ്രാമവികസനം, സാമൂഹികനീതി തുടങ്ങിയവയിലേക്കുള്ള വിവിധ തസ്തികകളിലും സാധ്യതകൾ കൂടുതലാണ്.

ജോലിഭാരത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചു ചില വകുപ്പുകളിലെ ജീവനക്കാരെ മറ്റു ചില വകുപ്പുകളിലേക്കു പുനർവിന്യസിക്കേണ്ടി വന്നേക്കാം. എന്നാൽ, ഇതിന്റെ പേരിൽ തസ്തിക വെട്ടിക്കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിയമന നിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കേണ്ടതുണ്ട് .. ഉൽപാദന മേഖലകളിലുള്ള സ്ഥാപനങ്ങളും കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. നഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുണ്ടായെങ്കിലേ നിയമനങ്ങളും കുറയാതിരിക്കൂ.

ആരോഗ്യ മേഖലയിലെ നിയമനത്തിന് പിഎസ്‌സി കൂടുതൽ പരിഗണന നൽകുന്നുണ്ട് . അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ആരോഗ്യ മേഖലയിലെ സേവനത്തിനു വേണ്ട ജീവനക്കാരുടെ റാങ്ക് ലിസ്റ്റുകൾ എപ്പോഴും സജീവമായി നിലനിർത്താനാണു ശ്രമം.

ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് പ്രസിദ്ധീകരികരിക്കണമെന്നതാണു പിഎസ്‍സി നയം.

ലോക്ഡൗണിനെ തുടർന്നു പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ പല നടപടിക്രമങ്ങളും മുടങ്ങിക്കിടക്കുന്നുണ്ടെങ്കിലും എൽഡിസി ഉൾപ്പെടെ പ്രധാന തസ്തികകളുടെയെല്ലാം റാങ്ക് ലിസ്റ്റ് നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കുതന്നെ പ്രസിദ്ധീകരിക്കും.

പിഎസ്‌സി ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ കുറയ്ക്കുന്നു എന്ന ആരോപണവും ശരിയല്ല. സർക്കാരിൽനിന്ന് ഇങ്ങനെയൊരു നിർദേശവും പിഎസ്‌സിക്കു ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഒരു തസ്തികയുടെ മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ അത്രയും ഉദ്യോഗാർഥികളെത്തന്നെ പുതിയ ലിസ്റ്റിലും ഉൾപ്പെടുത്തണം എന്ന വാദത്തിൽ കഴമ്പില്ല.

റിപ്പോർട്ട് ചെയ്തതും ചെയ്യപ്പെടുന്നതുമായ ഒഴിവുകളുടെ ഏറ്റക്കുറച്ചിലുകൾ പരിശോധിച്ചാണു കാലാകാലങ്ങളിൽ വിവിധ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്.

പരമാവധി 3 വർഷം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവുകൾ വിലയിരുത്തിയാണു ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്. അതിനാൽ പരീക്ഷ എഴുതിയവർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (11 minutes ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (19 minutes ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (34 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (1 hour ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (1 hour ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

മുന്നറിയിപ്പ് നൽകി പുടിൻ  (1 hour ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (2 hours ago)

അവസാനഘട്ട അന്വേഷണത്തില്‍  (2 hours ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (3 hours ago)

Malayali Vartha Recommends