മുന്നൂറിലേറെ ഒഴിവുകളുമായി കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കാൾ ഇന്ത്യ മാനേജ്‌മന്റ് ; ആകർഷകമായ ശമ്പളം... ഈ സുവർണ്ണാവസരം ആരും പാഴാക്കരുത്

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്മെന്റിലേക്ക് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഷയങ്ങളിലായി 398 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്‍ജിനിയറിങ് , പി.ജി. ഡിഗ്രി, എം.ബി.എ., എം.എസ്.ഡബ്ല്യു., പി.ജി. ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. ശമ്പളം -60,000-1,80,000 രൂപ വരെ
എന്‍വയണ്‍മെന്റ്-68, പേഴ്‌സണല്‍ ആന്‍ഡ് എച്ച്.ആര്‍.-56, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്-115, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്-16, കമ്യൂണിറ്റി ഡെവലപ്‌മെന്റ്-79, ലീഗല്‍-54, പബ്ലിക് റിലേഷന്‍സ്-6, കമ്പനി സെക്രട്ടറി-4 എന്നീ തസ്തികകളിലേക്കാണ് ഒഴിവ്.
എന്‍വയണ്‍മെന്റ്-68: ബിരുദം, എച്ച്.ആര്‍./ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള മാനേജ്‌മെന്റില്‍ പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ/പി.ജി പ്രോഗ്രാം. അല്ലെങ്കില്‍ എം.എച്ച്.ആര്‍.ഒ.എ.ഡി. അല്ലെങ്കില്‍ എം.ബി.എ. അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു.
പേഴ്‌സണല്‍ ആന്‍ഡ് എച്ച്.ആര്‍.-56: എന്‍വയണ്‍മെന്റ് എന്‍ജിനിയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള എന്‍ജിനിയറിങ് ബിരുദവും എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിങ്ങില്‍ നേടിയ പി.ജി. ഡിഗ്രി/ഡിപ്ലോമ വേണം.
മെറ്റീരിയല്‍സ് മാനേജ്‌മെന്റ്-115: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിഗ്രി, രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ. അല്ലെങ്കിൽ പി.ജി. ഡിപ്ലോമ.മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്-16: ബിരുദം, മാര്‍ക്കറ്റിങ് (മേജര്‍) സ്‌പെഷ്യലൈസേഷനോടെ നേടിയ ദ്വിവത്സര ഫുള്‍ടൈം പി.ജി. ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ.
കമ്യൂണിറ്റി ഡെവലപ്‌മെന്റ്-79: കമ്യൂണിറ്റി ഡെവലപ്‌മെന്റ്/റൂറല്‍ ഡെവലപ്‌മെന്റ്/കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്/അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ്/റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്‌മെന്റ്/ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റില്‍ ദ്വിവത്സര ഫുള്‍ടൈം പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുള്‍ടൈം എം.എസ്.ഡബ്ല്യു.
ലീഗല്‍-54: നിയമത്തില്‍ ത്രിവത്സര/ പഞ്ചവത്സരബിരുദം.
പബ്ലിക് റിലേഷന്‍സ്-6: ജേണലിസം/മാസ് കമ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സില്‍ പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ
കമ്പനി സെക്രട്ടറി-4: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഐ.സി.എസ്.ഐ.യുടെ അസോസിയേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്. റെഗുലര്‍ കോഴ്‌സുകളിലൂടെ നേടിയ യോഗ്യതമാത്രമേ പരിഗണിക്കൂ.ചിലവിഷയങ്ങളില്‍ യോഗ്യത 60 ശതമാനം മാര്‍ക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം) നേടിയതായിരിക്കണം എന്ന നിബന്ധനയുണ്ട്. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാമെങ്കിലും ഇവര്‍ 2022 ഓഗസ്റ്റ് 30-നകം നേടിയ ഫൈനല്‍ റിസല്‍ട്ട് സമർപ്പിക്കണം
ശമ്പളം തുടക്കത്തില്‍ 50,000 രൂപ പ്രതിമാസം ലഭിക്കും. ഒരുവര്‍ഷത്തെ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 60,000-1,80,000 രൂപ ശമ്പളനിരക്കില്‍ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നുലക്ഷംരൂപയുടെ സര്‍വീസ് ബോണ്ട് സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി: ഓഗസ്റ്റ് 7 വരെ. വിഷധാംശങ്ങൾ www.coalindia.in-ല്‍ ലഭിക്കും.
https://www.facebook.com/Malayalivartha