Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

തൊഴിലോണം...പത്തു ലക്ഷത്തിലധികം ഒഴിവുകൾ.. ..വെറും ഒന്നര വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ ജോലിനേടാം...

14 SEPTEMBER 2022 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

മികച്ച തൊഴിൽസുരക്ഷിതത്വവും  ഭേദപ്പെട്ട ശമ്പളവും ഉള്ള കേന്ദ്ര സർക്കാർ ജോലികൾക്ക്   ഉദ്യോഗാർഥികൾ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. പത്തുലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും ഒന്നര വർഷത്തിനിടെ നിയമന നടപടികളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിനു കീഴിലെ ഒഴിവുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താൻ ഏപ്രിലിലാണ് സർക്കാർ നടപടികളാരംഭിച്ചത്. അതത് വിഭാഗങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുമുണ്ട്.
 
ഈയിടെ പുറത്തിറങ്ങിയ ഒരു വിജ്ഞാപനം  അനുസരിച്ച്   ഏറ്റവും കൂടുതൽ തസ്തികകളുള്ളത് ഗ്രേഡ് എ തസ്തികകളിൽ പ്രതിരോധം (സിവിലിയൻ), ആഭ്യന്തരം, റവന്യു, മൈൻസ് എന്നീ മന്ത്രാലയങ്ങളിലാണ് .
 
കേന്ദ്ര സർവീസുകളിലേക്കുള്ള മധ്യനിര റിക്രൂട്‌മെന്റുകളിൽ പലതും നടത്തുന്നത് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനാണ്. ഇവർ നടത്തുന്ന പരീക്ഷകളിൽ ഏറ്റവും ശ്രദ്ധേയം ബിരുദധാരികൾക്കായുള്ള കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയാണ്. ഉദ്യോഗാർഥികൾ ‘മിനി സിവിൽ സർവീസ്’ എന്നാണ് ഈ പരീക്ഷയെ വിളിക്കുന്നത് എന്നതിൽ നിന്ന് തന്നെ ഈ പരീക്ഷയുടെ ഗൗരവം മനസ്സിലാക്കാം .

ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫിസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സിജിഎൽ  കഴിഞ്ഞവർക്ക് ആപേക്ഷികം. മൂന്നു ഘട്ടമായാണു പരീക്ഷ. തസ്തികകളുടെ ആവശ്യമനുസരിച്ച് നാലാം ഘട്ടമായി കംപ്യൂട്ടർ പരിജ്ഞാന പരീക്ഷയുമുണ്ടാകാം.

ടിയർ വൺ അഥവാ ഒന്നാം ഘട്ട പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളുണ്ട്. ആകെ 100 ചോദ്യങ്ങൾ. രണ്ടാം ഘട്ട പരീക്ഷയിൽ 4 വിഭാഗങ്ങളിലായി 500 ചോദ്യങ്ങൾ, 800 മാർക്ക്. ഒന്നും രണ്ടും ഘട്ടങ്ങൾ കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷകളാണ്. മൂന്നാം ഘട്ടം വിവരണാത്മകം; 100 മാർക്ക്.

എൻജിനീയറിങ് ബിരുദധാരികൾക്കായി എസ്എസ്‌സി എല്ലാവർഷവും നടത്തുന്ന ജൂനിയർ എൻജിനീയർ പരീക്ഷയുമുണ്ട്. പ്രധാനമായും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എന്നീ അടിസ്ഥാന ബ്രാഞ്ചുകളിലുള്ളവരെ ഉന്നമിട്ടുള്ള പരീക്ഷയാണിത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, മിലിറ്ററി എൻജിനീയറിങ് സർവീസസ്, നാഷനൽ ടെക്‌നിക്കൽ റിസർച് ഓർഗനൈസേഷൻ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുടങ്ങിയവയിലാകും നിയമനം.

 പ്ലസ്ടു യോഗ്യതയുള്ളവർക്കായുള്ള കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്, മൾട്ടി ടാസ്‌കിങ് സ്റ്റാഫ്, സ്റ്റെനോ, ട്രാൻസ്‌ലേറ്റർ പരീക്ഷകളും എസ്എസ്‌സി നടത്താറുണ്ട്.

വലിയൊരു തൊഴിൽദാതാവു കൂടിയായ  ഇന്ത്യൻ റെയിൽവേ റിക്രൂട്മെന്റ് നടപടികൾ കൈക്കൊള്ളുന്നത് പ്രധാനമായും റെയിൽവേ റിക്രൂട്മെന്റ് ബോർഡാണ് (ആർആർബി). എൻജിനീയറിങ് സെക്‌ഷനിലേക്കുള്ള ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് ചില വർഷങ്ങളിൽ പതിനായിരത്തിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ജൂനിയർ ക്ലാർക്ക്, അക്കൗണ്ട്സ് ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സ്റ്റേഷൻ മാസ്റ്റർ തുടങ്ങി നോൺ–ടെക്നിക്കൽ തസ്തികകളിലെ നിയമനം ആർആർബി എൻടിപിസി (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്) പരീക്ഷ വഴിയാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ആർആർബി എഎൽപി പരീക്ഷയും വിവിധ ഗ്രൂപ്പ് ഡി പോസ്റ്റുകൾക്കായി ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയും വഴിയാണു നിയമനം.

മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിൽ എൻജിനീയറിങ് വിഭാഗത്തിലുള്ള നിയമനത്തിനു ‘ഗേറ്റ്’ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) സ്കോർ നിർണായകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനീയറിങ് ഇതര ഒഴിവുകളായ  ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങൾ വിവിധ തസ്തികകളിലേക്ക് ഈയിടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സിബിഎസ്‌ഇ, എൻസിഇആർടി തുടങ്ങിയവയിലും ധാരാളം ഒഴിവുകൾ ഉണ്ട്.

കേന്ദ്ര സർക്കാരിന്റെ ഉന്നതതല തസ്തികകളായ  ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) എന്നിവയുൾപ്പടെ മൊത്തം 24 സ‍ർവീസുകളുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്കായുള്ള എൻജിനീയറിങ് സർവീസ് എക്സാമിനേഷൻ, ഫോറസ്ട്രി സർവീസസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ് / ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, കംബൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് എക്സാമിനേഷൻ, കംബൈൻഡ് മെഡിക്കൽ സർവീസ് തുടങ്ങിയവയും വിവിധ മേഖലകളിൽ ഉന്നത തല ജോലികൾക്ക് അവസരമൊരുക്കുന്നു.

പലർക്കും യുപിഎസ്‌സി മുഖേനയുള്ള റിക്രൂട്മെന്റ് എന്നാൽ സിവിൽ സർവീസസാണ്. എന്നാൽ മറ്റ് മികവുറ്റ ഒട്ടേറെ കേന്ദ്ര ജോലികൾക്ക് യുപിഎസ്‌സി വഴിയൊരുക്കുന്നുണ്ടെന്നതാണു വസ്തുത.

സിവിൽ സർവീസസിനു തൊട്ടുതാഴെയുള്ള ഗ്രൂപ്പ് ബി കേഡറിലും ഒട്ടേറെ അവസരങ്ങളുണ്ട്. സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു വേണ്ടി എല്ലാ വർഷവും യുപിഎസ്‌സി ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫിസർ പരീക്ഷ നടത്താറുണ്ട്.

സൈനിക, അർധസൈനിക രംഗങ്ങളിൽ നാഷനൽ ഡിഫൻസ് അക്കാദമി / നേവൽ അക്കാദമി (എൻഡിഎ / എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസ് (സിഡിഎസ്), സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് എക്സാം തുടങ്ങി ഒട്ടേറെ മാസ് റിക്രൂട്മെന്റ് പരീക്ഷകളും യുപിഎസ്‌സി നടത്തുന്നു. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് ഓൺലൈൻ റിക്രൂട്മെന്റ് ആപ്ലിക്കേഷൻ (ഒആർഎ) വഴി വിളിക്കുന്ന തസ്തികകൾ. സ്പെഷലൈസ്ഡ് ജോലികളിൽ പലതും ഈ പോർട്ടലിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ  ലേബർ എൻഫോഴ്സ്മെന്റ് ഓഫിസർ, വിവിധ ഡിപ്പാർട്മെന്റുകളിൽ സയന്റിസ്റ്റ്, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ (ഗ്രേഡ് 1) തുടങ്ങി 15 തസ്തികകളിലേക്കുള്ള അപേക്ഷകൾ യു പി എസ് സി  പോർട്ടലിൽ  ഉണ്ട്.

വിവിധ ഒഴിവുകളിൽനിന് നമുക്കു യോജിച്ച മേഖല കൃത്യമായി തിരഞ്ഞെടുത്തു  ഓരോ പരീക്ഷയുടെയും സിലബസ് നന്നായി മനസ്സിലാക്കിയാൽ . ഒരേ സിലബസ് പാറ്റേൺ ഉള്ള പല പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ഒരുമിച്ചു നടത്താം.

ഇതിനായി യുപിഎസ്‌സി വിജ്ഞാപനങ്ങൾക്കായി ശ്രദ്ധയോടെ കാത്തിരിക്കുക . യുപിഎസ്‌സി, എസ്എസ്‌സി, ആർആർബി തുടങ്ങിയവയുടെ സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിക്കുകായും രീക്ഷാ കലണ്ടറുകൾക്കു അനുസരിച്ച് ചിട്ടയായി പഠിച്ചാൽ അടുത്ത ഒന്നര വർഷത്തിനുള്ളിൽ നിങ്ങൾക്കും കേന്ദ്ര സർക്കാർ ജോലി നേടാം.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  (4 hours ago)

വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം  (4 hours ago)

ഉത്രാടപാച്ചിലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ  (5 hours ago)

സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്  (5 hours ago)

കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ  (5 hours ago)

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു  (6 hours ago)

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍  (6 hours ago)

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (7 hours ago)

തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി  (8 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍  (8 hours ago)

വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി  (9 hours ago)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി  (9 hours ago)

ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends