പത്താം ക്ലാസ് യോഗ്യത മതി...ഇനി നിങ്ങൾക്ക് നേടാം സർക്കാർ ജോലി... ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
മാനന്തവാടിയില്‍ പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായിട്ടാണ് ഒഴിവുകൾ. താത്ക്കാലികാടിസ്ഥാനത്തില്‍ ആണ് നിയമനം നടത്തുന്നത്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഡിഗ്രി വിത്ത് പി.ജി.ഡി.സി.എ/സി.സി.എ എന്നിവയാണ്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും ആറ് മാസം കാലാവധിയില്‍ കുറയാത്ത വേര്‍ഡ് പ്രൊസസ്സിംഗ് കംമ്പ്യൂട്ടര്‍ കോഴ്സ് ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 26 ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾ അറിയാൻ 04935 245484 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാനന്തവാടി, കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു, 2008-ൽ സ്ഥാപിതമായത്, B.Sc (Computer Science), B.Sc (Electronics), B.Com with Computer Application, M Sc ഇലക്ട്രോണിക്സ് എന്നീ കോഴ്‌സുകളോടെയാണ്.
https://www.facebook.com/Malayalivartha