എട്ടാം ക്ലാസ് യോഗ്യത മതി...മലപ്പുറം ജില്ലയിലെ നഗരസഭയില്‍ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ഇപ്പോള്‍ നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിലായിരിക്കും ജോലിയിൽ പ്രവേശിപ്പിക്കുക. പരമാവധി 90 ദിവസത്തേക്കാണ് നിയമിക്കുന്നത്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ് പൂര്‍ത്തിയാവരുത്. ദിവസവേതന അടിസ്ഥാനത്തിലാണ് ശമ്പളം.മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന.
വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കാന്‍ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം.
ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് എത്തണം.കൂടുതൽ വിവരങ്ങൾ അറിയാൻ 8078527434 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha