ബിരുദധാരികളാണോ നിങ്ങൾ? കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം..അവസരങ്ങൾ ആരും പാഴാക്കരുതേ... ഉടൻ അപേക്ഷിക്കു...
കേരള വാട്ടർ അതോറിറ്റി ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് തസ്തികയിലാണ് ഒഴിവുകൾ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഇതിലേക്ക് ഓണ്‍ലൈന്‍ വഴി 2022 സെപ്റ്റംബര്‍ 22 മുതല്‍ 2022 ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം.
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദം ഭാഷാപ്രാവീണ്യം : മലയാളം , ഇംഗ്ലീഷ് , ഹിന്ദി ( അഭികാമ്യം ) കമ്പ്യൂട്ടർ പരിജ്ഞാനം : MS ഓഫീസ് പ്രവൃത്തിപരിചയം ( അഭികാമ്യം : ഏതെങ്കിലും കാൾ സെന്ററിൽ 2 വർഷത്തിൽ കുറയാതെ ജോലി ചെയ്തുള്ള പരിചയം. പ്രായം 30 ത്തിൽ കൂടാൻ പാടില്ല. പ്രതിമാസം 20,385 രൂപയാണ് ശമ്പളം.
താൽക്കാലിക നിയമനമായിരിക്കും ആളുകളെ നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ https://kwa.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha