കേരളത്തില്‍ ബാങ്കിംഗ് മേഘലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം....അവസരങ്ങൾ ഒരുക്കി ധനലക്ഷ്മി ബാങ്ക്...തുടക്കകാർക്കും അവസരം...ഉടൻ അപേക്ഷിക്കു...
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ് ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം അപ്രന്റീസ് തസ്തികയിലാണ് ഒഴിവുകൾ. മൊത്തം 50 ഒഴിവുകളാണുള്ളരുത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇതിലേക്ക് 2022 സെപ്റ്റംബര്‍ 22 മുതല്‍ 2022 ഒക്ടോബര്‍ 6 വരെ അപേക്ഷിക്കാം.
ബി.കോം അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത – ബി.കോം (ഏതെങ്കിലും സ്ട്രീം) – 60% മാർക്കിൽ കുറയാതെ അതത് മേഖലയിൽ ഏതെങ്കിലും അംഗീകൃത ഇന്ത്യൻ സർവകലാശാല നൽകുന്ന ഫസ്റ്റ് ക്ലാസ് ബിരുദം (3 വർഷത്തെ കാലാവധി). (ഫുൾ ടൈം കോഴ്സ് മാത്രം) 2020, 2021, 2022 എന്നീ വർഷങ്ങളിൽ കേരളത്തിൽ നിന്നും പാസായിരിക്കണം.
അപ്രന്റീസ്ഷിപ്പ് നിയമങ്ങൾ അനുസരിച്ഛൻ പ്രായപരിധി നിർണ്ണയിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
പ്രതിമാസം 9,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.dhanbank.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha