മൃഗസംരക്ഷണ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമനം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഇപ്പോൾ വിവിധ തസ്തികകളിലായിട്ടായി ഒഴിവുകൾ നികത്താൻ അപേക്ഷകൾ ക്ഷണിച്ചു. വെറ്ററിനറി സര്ജന്, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം.
വെറ്ററിനറി സര്ജന് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി.വി.എസ്സി.യും. എ.എച്ചും സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ആണ്. പ്രതിമാസം വേതനം: 50,000 രൂപഅഭിമുഖം: 28, രാവിലെ 10 മണിക്കാണ്.
പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത വി.എച്ച്.എസ്.ഇ.യും കെ.വി.എ.എസ്.യുവില്‍ നിന്നും ഫാര്‍മസി, നഴ്സിംഗ്, വെറ്ററിനറി ലബോറട്ടറി ടെക്നിക്ക് സര്‍ട്ടിഫിക്കറ്റും. ഇവരുടെ അഭാവത്തില്‍ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വി.എച്ച്.എസ്.ഇ., ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍/ സ്മോള്‍ പോള്‍ട്രി ഫാര്‍മര്‍ എന്നിവയില്‍ എന്‍.എസ്.ക്യൂ.എഫ്. യോഗ്യത ഉള്ളവരെ പരിഗണിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.പ്രതിമാസം വേതനം 20,000 രൂപ. അഭിമുഖം: സെപ്റ്റംബര്‍ 28, ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ്.
ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡ്രൈവിംഗ് ലൈസന്‍സും എസ്.എസ്.എല്‍.സി.യും.പ്രതിമാസം വേതനം: 18,000 രൂപ. അഭിമുഖം: സെപ്റ്റംബര്‍ 29, രാവിലെ 10 മണിക്കാണ്.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0477-2252431 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha