ബിടെക്കുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം...ഫിഷറീസ് ഡിറക്റ്ററേറ്റിൽ അവസരങ്ങൾ... ഉടൻ അപേക്ഷിക്കു...
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കണ്ട്രോൾ റൂമിലേക്കും വിഴിഞ്ഞം റിജിയണൽ കണ്ട്രോൾ റൂമിലേക്കും ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക്കിൽ കമ്പ്യൂട്ടർ സയൻസ് / ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ / എംസിഎ എന്നിവയാണ്. പ്രായപരിധി 22 മുതൽ 45വയസ്സുവരെയാണ്.
പ്രതിമാസം 25,000 രൂപയാണ് ശമ്പളം. ആകെ രണ്ട ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നി ജില്ലകളിലായിട്ടാണ് ഒഴിവുകൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കട്ടിന്റെ കോപ്പിയും സഹിതം 15/10/2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടാതാണ് .
കൂടുതൽ വിവരങ്ങൾ അറിയാൻ fisheriesdirector@gmail.com, faircopy.dir@gmail.com എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്.
https://www.facebook.com/Malayalivartha