സംസ്ഥാനത്തെ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം...എഞ്ചിനീയറിംഗ് ബിരുധാദികൾക്ക് അപേക്ഷിക്കാം...
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പിന് അവസരം. വി എസ് എസ് സി, ഫാക്ട്, കെ എം എം എൽ, മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടി, റിഫൈനറീസ് തുടങ്ങി നൂറോളം സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ടെവേലോപ്മെന്റ് സെന്ററും കേന്ദ്ര സർക്കാർ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രൈനിങ്ങിന് സംയുക്തമായാണ് എഞ്ചിനീയറിംഗ് ഗ്രാജ്വറ്റ് അപ്രന്റിസ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് ബിരുദം നേടി മൂന്നുവർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം. പ്രതിമാസം സ്റ്റീപെൻഡ് ആയിട്ട് 9000 രൂപയാണ് ലഭിക്കുന്നത്.
ഒക്ടോബര് 15 രാവിലെ 9:30 ന് , ഗവണ്മെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരി എന്ന സ്ഥലത്തു വച്ചാണ് അഭിമുഖം. എസ്.ഡി.സെന്ററിൽ രജിസ്റ്റർ ചെയുന്നവർക്ക് ഇ-മെയിൽ മുഖേന ലഭിക്കുന്ന രേങിസ്ട്രറേൻ കാർഡിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ തീയതിക്ക് മുൻപായി എസ്.ഡി.സെന്ററിൽ രജിസ്റ്റർ ചെയ്യണം. രെജിസ്ട്രേഷനുള്ള അപേക്ഷാഫോം എസ്.ഡി.സെന്റര് വെബ്സൈറ്റിൽ ലഭിക്കും (www.sdcentre.org) .
https://www.facebook.com/Malayalivartha