ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം....അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (DUK), ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് , മൾട്ടിടാസ്കിംഗ് സ്റ്റാഫ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. മൊത്തം 6 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഒക്ടോബര് 9 വരെയാണ്.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ പ്രാവീണ്യത്തോടെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം (ഹിന്ദിയിലെ ആശയവിനിമയ വൈദഗ്ദ്ധ്യം ഒരു അധിക നേട്ടമായിരിക്കും)വിവിധ ക്ലയന്റുകളെ/ പങ്കാളികളെ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 25,000 രൂപയാണ് ശമ്പളം.
മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അപേക്ഷകർ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പരീക്ഷയോ തത്തുല്യമോ വിജയിച്ചിരിക്കണം. മൾട്ടി ടാസ്‌കിംഗിലെ ഏതൊരു അനുഭവവും നേട്ടം കൂട്ടും. പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 18,000 രൂപയാണ് ശമ്പളം.
അപേക്ഷ ഫീസ് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 200 രൂപയും, മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് 100 രൂപയുമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.cmdkerala.net/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha