തദ്ദേശ സ്വയംഭരണവകുപ്പിൽ നൂറിലേറെ തൊഴിൽ അവസരങ്ങൾ...KASE മുഖേനയാണ് അപേക്ഷിക്കേണ്ടത്...ഉടൻ അപേക്ഷിക്കു...
തദ്ദേശ സ്വയംഭരണ വകുപ്പോ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ രാഹ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) പ്രവർത്തനങ്ങൾക്കായി ജില്ലാ/ ബ്ലോക്ക്തല പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റുകളിൽ വിവിധ തസ്തികകളിലായി 184 ഒഴിവുകളാണുള്ളത്. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (KASE) മുഖേനയാണ് അപേക്ഷിക്കേണ്ടത്. കരാർ നിയമനപ്രകാരമായിരിക്കും ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിക്കുക.
ആർ.ജി.എസ്.എ ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്. പ്രതിമാസം 25,000 രൂപയാണ് ശമ്പളം.
കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഇന്റഗ്രേറ്റഡ് എം.എ (ടെവേലോപ്മെന്റ്റ് സ്റ്റഡീസ്), മാസ്റ്റർ ഓഫ് അപ്പ്ലിറ്റ് മാനേജ്‌മന്റ്, എം.എ. ടെവേലോപ്മെന്റ്റ് സ്റ്റഡീസ്, എം.എസ്.ഡബ്ള്യു (സി.ഡി സ്പെഷ്യലിസഷൻ). കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 45 വയസ്സാണ് പ്രായപരിധി . പ്രതിമാസം 29,000 രൂപയാണ് ശമ്പളം.
സർവീസ് ഡെലിവറി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.എ. ലോക്കൽ ഗവെർണൻസ് ആൻഡ് ടെവേലോപ്മെന്റ്റ്, എം എ ടെവേലോപ്മെന്റ്റ് എക്കണോമിക്സ്, എം എ ഗോവെർണൻസ് ആൻഡ് പൊളിറ്റിക്സ്, എം എ ടെവേലോപ്മെന്റ്റ് അഡ്മിനിസ്ട്രേഷൻ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്. പ്രതിമാസം 29000 രൂപയാണ് ശമ്പളം.
കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എംടെക്ക്/ ബിടെക് കമ്പ്യൂട്ടർ സയൻസ് , എം എസ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്.പ്രതിമാസം 31,920 രൂപയാണ് ശമ്പളം.
ഡിസ്ട്രിക്ട് പ്രൊജക്റ്റ് മാനേജർ ആൻഡ് എം എ എസ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐ ടി എം ബി എ സിസ്റ്റം മാനേജ്‌മന്റ്, കുറഞ്ഞത് നാലുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 45 വയസ്സാണ് പ്രായപരിധി. പ്രതിമാസം 31920 രൂപയാണ് ശമ്പളം.
www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 12.
https://www.facebook.com/Malayalivartha