സെന്റർ ഫോർ ടെവേലോപ്മെന്റ്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ തൊഴിൽ നേടാൻ അവസരം...അവസാന തീയതിക്ക് മുൻപേ ഉടൻ അപേക്ഷിക്കു...
സെന്റർ ഫോർ ടെവേലോപ്മെന്റ്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (C-DIT ) ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ. കരാർ നിയമനപ്രകാരമായിരിക്കും ജോലിയിൽ നിയമിക്കുന്നത്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ (സി എസ്/ ഐ ടി/ ഡിപ്ലോമ)എന്നിവയാണ്. രണ്ടുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
www.careers.edit.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 15 ആണ്.
ഇമേജിംഗ് ടെക്‌നോളജിയിലെ ഗവേഷണത്തിനും വികസനത്തിനും പരിശീലനത്തിനും വേണ്ടി 1988-ൽ കേരള സർക്കാർ സ്ഥാപിച്ചതാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്). സി-ഡിറ്റിന് നാല് ഗ്രൂപ്പുകളുണ്ട്, ഓരോന്നിനും ഒരു കോർ ഏരിയയിൽ സ്പെഷ്യലൈസ് ചെയ്യുന്നു.
കമ്മ്യൂണിക്കേഷൻ ഗ്രൂപ്പ്, ടെക്നോളജി ഗ്രൂപ്പ്, എഡ്യൂക്കേഷൻ & ട്രെയിനിംഗ് ഗ്രൂപ്പ്, ഓപ്പറേഷൻസ് ഗ്രൂപ്പ്. ഐസിടി ആപ്ലിക്കേഷനുകളിലും ഹോളോഗ്രാഫി അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ഉൽപ്പന്നങ്ങളുടെ വിതരണത്തിലും കേരള സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്കും ഏജൻസികൾക്കും മൊത്തം സൊല്യൂഷൻ പ്രൊവൈഡറായി സി-ഡിറ്റ് പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha