ആർ സി സിയിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...

തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സീനിയർ റെസിഡന്റുമാരുടെ അഞ്ച് ഒഴിവുണ്ട്. അനസ്‌തേഷ്യോളജി 2 ഒഴിവും, ന്യുക്ലിയർ മെഡിസിൻ ഒരു ഒഴിവും, പാലിയേറ്റിവ് മെഡിസിൻ ഒരു ഒഴിവും, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഒരു ഒഴിവുമാണുള്ളത്.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 25 വൈകുന്നേരം മൂന്നു മണി വരെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha