പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

പാലക്കാട് ജില്ലയില്‍ 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ബാധകം.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡി.സി.പി/ഡി.സി.എ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ (ഒരു വര്‍ഷം)/പി.ജി.ഡി.സി.എ. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം bdotrithalanew2@gmail.com ലോ സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466-2370307, 9495384678 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
പ്രോജക്ട് അസിസ്റ്റന്റുമാർ അവരുടെ പ്രോജക്ട് മാനേജർമാരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി അഡ്മിനിസ്ട്രേറ്റീവ് ജോലികൾ നിർവഹിക്കുകയും പ്രസക്തമായ എല്ലാ കക്ഷികളും തമ്മിലുള്ള സുഗമമായ ആശയവിനിമയം ഉറപ്പാക്കുകയും ചെയ്യുന്നു. അവർ പലപ്പോഴും എല്ലാ പ്രോജക്റ്റ് ഘട്ടങ്ങളിലും ഉൾപ്പെട്ടിരിക്കുന്നു, ഇത് വിശാലമായ ജോലികൾക്ക് കാരണമാകുന്നു.
https://www.facebook.com/Malayalivartha