സെൻട്രൽ ട്യൂബർ കോർപസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ കോർപസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ (CTCRI) യങ് പ്രൊഫഷണൽ II തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം എസ് സി (കമ്പ്യൂട്ടർ സയൻസ്) എം സി എ/ എം എസ് സി. (ഐ ടി )/ എം എസ് സി കമ്പ്യൂട്ടർ അപ്ലിക്കേഷൻ ,എം ടെക്ക് (കമ്പ്യൂട്ടർ സയൻസ്) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ തത്തുല്യം. പ്രായപരിധി 21 മുതൽ 45 വയസ്സുവരെയാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
പ്രതിമാസം 25000 രൂപയാണ് ശമ്പളം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര് 20 രാവിലെ 9 മണിക്ക് CTCRI, TVM വച്ചാണ് അഭിമുഖം. നിർദിഷ്ട്ട മാതൃകയിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുമായി അഭിമുഖത്തിനെത്തണം. അപേക്ഷ ഫോം മാതൃകയ്ക്കും വിശദവിവരങ്ങൾക്കും www.ctcri.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha