ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിൽ ജോലി നേടാം...നൂറിലേറെ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ ഇപ്പോൾ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ . മൊത്തം 119 ഒഴിവുകളാണുള്ളത് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിലേക്ക് ഓൺലൈൻ ആയി 2022 ഒക്ടോബർ 12 മുതൽ 2022 നവംബർ 26 വരെ അപേക്ഷിക്കാം.
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭയാസ യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിവുള്ള ബാച്ചിലേഴ്സ് ബിരുദം. കുറഞ്ഞത് 50% മാർക്കോടെയുള്ള ബാച്ചിലേഴ്സ് ബിരുദവും സ്ഥാപന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 02 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയവും/ R&D/ നിയമപരമായ/ വാങ്ങലും ഇറക്കുമതിയും/ അക്കൗണ്ടുകൾ/ ഓഡിറ്റ്/ഹോസ്പിറ്റാലിറ്റി മുതലായവയാണ്.
പ്രായപരിധി 21 മുതൽ 30 വയസ്സുവരെയാണ്. പ്രതിമാസം 21700 മുതൽ 69100 വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയാൻ http://www.iitk.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha