കേരള ലളിതകലാ അക്കാദമിയിൽ ജോലി നേടാൻ അവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു..

കേരള ലളിതകലാ അക്കാദമിയുടെ കിളിമാനൂര്‍ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂര്‍) ആര്‍ട്ടിസ്റ്റ് റസിഡന്‍സികളില്‍ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാന ത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്ത അപേക്ഷാ ഫോം പൂരിപ്പിച്ച് klkaestablishment@gmail.com എന്ന ഇ-മെയിലിലേക്കും തപാല്‍ മുഖേന സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തിലേക്കും അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്‌ടോബര്‍ 31.
സ്റ്റുഡിയോ അസിസ്റ്റന്റ് (കിളിമാനൂര്‍ (തിരുവനന്തപുരം) – 1 ശ്രീകണ്ഠാപുരം (കണ്ണൂര്‍) – 1) തസ്തികയിൽ അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പെയിന്റിങ്, ശില്പം, ഗ്രാഫിക്‌സ് ഇവയിലേതെങ്കിലും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സംസാരിക്കുവാനും എഴുതുവാനും ഉള്ള പ്രാവിണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഗ്രാഫിക് ഡിസൈന്‍ ജോലിയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
കുക്ക് കം വാച്ച്മാന്‍ (കിളിമാനൂര്‍ (തിരുവനന്തപുരം) – 1 ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നും കുക്കിങ്ങില്‍ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമുള്ള വ്യക്തി ആയിരിക്കണം. ഇതേ വ്യക്തി വാച്ച്മാന്റെ ജോലിയും നിര്‍വ്വഹിക്കേണ്ടതാണ്. പ്രൊഫഷണല്‍ രീതിയില്‍ പാചകം ചെയ്യുന്ന വ്യക്തികള്‍ക്ക് മുന്‍ഗണന
കുക്ക് (ശ്രീകണ്ഠാപുരം (കണ്ണൂര്‍) – 1) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ നിന്നും കുക്കിങ്ങില്‍ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമുള്ള വ്യക്തി ആയിരിക്കണം. പ്രൊഫഷണല്‍ രീതിയില്‍ പാചകം ചെയ്യുന്ന വ്യക്തികള്‍ക്ക് മുന്‍ഗണന.
സ്വീപ്പര്‍ കം ഗാര്‍ഡനര്‍ (കിളിമാനൂര്‍ (തിരുവനന്തപുരം) – 1) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പൂന്തോട്ട പരിപാലനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 7-ാം ക്ലാസ്സ് പാസ്സായിരിക്കണം.
ഡിസൈനര്‍ (ദര്‍ബാര്‍ ഹാള്‍ (എറണാകുളം) – 1) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി.എഫ്.എ., അപ്ലൈയ്ഡ് ആര്‍ട്ട്ബ്രോഷറുകളും പോസ്റ്ററുകളും ഡിസൈന്‍ ചെയ്യുന്നതില്‍ പ്രാവീണ്യം.
https://www.facebook.com/Malayalivartha