ക്ലാര്‍ക്ക് തസ്തികയിൽ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ ഇപ്പോൾ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക് തസ്തികയിലാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡാറ്റാ എന്‍ട്രി മലയാളം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും ശരിപകര്‍പ്പുമായി ഒക്ടോബര്‍ 29ന് ശനിയാഴ്ച്ച രാവിലെ 11ന് ഓഫീസില്‍ എത്തണം. കൂടുതൽ വിവരങ്ങൾ അറിയാൻ 04998 284026 എന്ന ഫോൺ നമ്പറുമായി ഇന്ധപ്പെടുക.
https://www.facebook.com/Malayalivartha