Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

നിങ്ങൾക്കൊരു സർക്കാർ ജോലി...! ഗവ. ഓഫീസുകളിൽ ജോലി ഒഴിവുകൾ, ഉടൻ നിയമനം

14 DECEMBER 2022 01:33 PM IST
മലയാളി വാര്‍ത്ത

പോളിടെക്നിക് കോളേജിൽ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ – ഫിറ്റിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എൻ.സി.വി.റ്റി/ തത്തുല്യയോഗ്യത വേണം. അഭിമുഖം ഡിസംബർ 16ന് രാവിലെ 10ന് കോളേജിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.cpt.ac.in ഫോൺ: 0471 2360391.

കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ഇന്റർവ്യൂ 17 ന്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

യോഗ്യത – ബി എസ്‌സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് (കേരള നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത്). പ്രവര്‍ത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ആയി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.

അപ്രന്റിസ് നിയമനം

കേരള സംസ്ഥാന മലിനീകരണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി അഞ്ചിന് രാവിലെ 11ന് മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

തലശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരുമായിരിക്കണം. വർക്കർ തസ്തികയിൽ എസ് എസ് എൽ സി/തത്തുല്യ പരീക്ഷ പാസായവരും ഹെൽപ്പർ തസ്തികയിൽ എഴുത്തും വായനയും അറിയുന്നവരും എസ് എസ് എൽ സി പാസാകാത്തവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പിണറായി ഐ സി ഡി എസ് ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2022 ഡിസംബർ 25നകം തലശ്ശേരി അഡീഷണൽ ഐ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2383254.

വാക് -ഇന്‍ -ഇന്റര്‍വ്യൂ

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് -3, അക്രഡിക്റ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് ഡിസംബര്‍ 15 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു. ബിടെക് /ബി.ഇ (സിവില്‍), ഐ.ടി.ഐ സിവില്‍, സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 21 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗക്കാര്‍, അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04924-254382


ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ

വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. B.Ed ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ.

സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.
ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, സണ്ണി ഡയൽ, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ബയോഡേറ്റ infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.

സ്റ്റെനോഗ്രാഫർ ഒഴിവ്

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർ അപേക്ഷിച്ചാൽ മതി. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യതീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.

ഡിസ്ക്രിപ്ഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്ക് www.cpt.ac.in ഫോൺ: 0471 2360391.
കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ഇന്റർവ്യൂ 17 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍
സ്റ്റെനോഗ്രാഫർ 0484-2537411.
അപ്രന്റിസ് നിയമനം ഫോണ്‍: 0483 2733211, 8289868167, ൯൬൪൫൫൮൦൦൨൩

അങ്കണവാടി വർക്കർ, ഹെൽപ്പർ: ഫോൺ: 0490 2383254.

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് -3, അക്രഡിക്റ്റഡ് ഓവര്‍സിയര്‍ : ഫോണ്‍: 04924-൨൫൪൩൮൨

ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ : ഫോൺ: 7356855300.

അക്കൗണ്ട്‌സ് ഓഫീസർ : ബയോഡേറ്റ infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.

സ്റ്റെനോഗ്രാഫർ ഒഴിവ്
ഫോൺ: 0484-2537411.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (21 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (37 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (45 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends