Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എമിറേറ്റ്സിൽ കിടിലൻ അവസരം... ഇരുനൂറിലേറെ ഒഴിവുകളുമായി എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം, പ്ളസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! 10,170 ദിർഹം അഥവാ 2,29,018 രൂപയാണ് മാസശമ്പളം

11 JANUARY 2023 07:11 PM IST
മലയാളി വാര്‍ത്ത

എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിംഗ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ മാനേജർ, സീനിയർ സേൽസ് എക്സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ എന്നീ തസ്‌തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്ളസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10,170 ദിർഹം അഥവാ 2,29,018 രൂപയാണ് മാസശമ്പളം. കൂടാതെ ആകർഷകമായ മറ്റു പല ആനുകൂല്യങ്ങളും കമ്പനി നൽകും. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യം, ഒരു വർഷം 30 ദിവസം അവധി, നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണം, ഫൈവ് സ്‌റ്റാർ ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യം എന്നിവയാണ് ആനുകൂല്യങ്ങൾ.

എമിറേറ്റ്സിൽ കാബിൻ ക്രൂവായി പ്രവർത്തിക്കാൻ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല എന്നിവ കർശനമാണ്.മൂന്ന് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കും. എമിറേറ്റ്സിന്റെ വെബ്‌സൈറ്റിൽ കരിയേഴ്സ് ഓപ്‌ഷനിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഒഴിവുള്ള തസ്തികകൾ ഒന്ന് കൂടി പറയാം.. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിംഗ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ മാനേജർ, സീനിയർ സേൽസ് എക്സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ എന്നീ തസ്‌തികളിലെയ്‌ക്കാണ്‌ അപേക്ഷകൾ സ്വീകരിക്കുന്നത് . അപ്പോൾ പ്ലസ് ടു കഴിഞ്ഞ് ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും വായിക്കാനും അറിയാവുന്നവർക്ക് ധൈര്യമായി ഈ പോസ്റ്റിനു അപേക്ഷിക്കാം. ഉയരം 160 സെ.മി ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഒരു ജോലി ആണ് ഇതെന്നതിൽ സംശയമില്ല. എമിറേറ്റ്‌സിന്റെ കരിയേഴ്‌സ് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (5 minutes ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (20 minutes ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (22 minutes ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (28 minutes ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (37 minutes ago)

പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം  (43 minutes ago)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്  (53 minutes ago)

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (1 hour ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (1 hour ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (1 hour ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (1 hour ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (1 hour ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (2 hours ago)

Malayali Vartha Recommends