Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള സമയം മാര്‍ച്ച് നാലിന് അവസാനിക്കും; കടുത്ത നടപടിയെന്ന് മുന്നറിയിപ്പ് അടുത്ത മാസം ആദ്യം മുതല്‍ തന്നെ ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

15 FEBRUARY 2023 03:59 PM IST
മലയാളി വാര്‍ത്ത


 കൂടുതൽ കാര്യങ്ങൾ അറിയാം പ്രവാസി മലയാളിയുടെ ,,നിങ്ങൾ ഈ ചാനൽ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പ്ളീസ് സബ്സ്ക്രൈബ് ,കൂടുതൽ പ്രവാസി വാർത്തകൾ നിങ്ങളിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിച്ചേരാൻ   ബെൽ ബട്ടൺ കൂടി ഒന്ന് പ്രസ് ചെയ്യൂ.. അത് പോലെത്തന്നെ  പ്രവാസി വാർത്തകളും വിശേഷങ്ങളും ഞങ്ങളുമായി പങ്കു വെക്കൂ , വാർത്തകൾ പങ്കു അയക്കേണ്ട മെയിൽ id പ്രവാസി വിശേങ്ങൾ@ജിമെയിൽ.കോം

 

 



നിയമ വിധേയമായല്ലാതെ ഇപ്പോള്‍ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും തൊഴില്‍ രേഖകള്‍ ശരിയാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 



നിലവിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി രാജ്യത്തെ തൊഴില്‍ വിപണിയില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്  ബഹ്റൈനില്‍ ഫ്ളെക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം ആയത് . പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് തീരുമാനം പ്രഖ്യാപിച്ചപ്പോൾ  ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ വ്യക്തമാക്കിയിരുന്നു... ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ മാറുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്നും അദ്ദേഹം  പറഞ്ഞിരുന്നു  

 



തൊഴിലുടമ ഇല്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ് ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ്. രണ്ടു വര്‍ഷത്തേക്ക് കാലാവധിയുള്ള ഇവ വീണ്ടും പുതുക്കാന്‍ അവസരമുണ്ട്. ഒരാള്‍ക്ക് ഒന്നിലേറെ തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈമായോ ഫുള്‍ടൈമായോ ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണിത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും  കര്‍ശനമാക്കുമെന്നും  മുന്നറിയിപ്പ് നൽകിയിരുന്നു ..  തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.

 

 

 

 



അടുത്ത മാസം ആദ്യം മുതല്‍ തന്നെ ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തുകയും ചെയ്യും . കുറ്റക്കാർക്കെതീരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ വിസകളിലോ ഫ്ലെക്സി പെര്‍മിറ്റുകളിലോ തുടരുന്നവര്‍ക്ക്  രേഖകള്‍ ശരിയാക്കാനുള്ള ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാം ഉപയോഗപ്പെടുത്താം. എന്നാല്‍ രാജ്യത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും അല്ലെങ്കില്‍ നിലവിലുള്ള പെര്‍മിറ്റുകളുടെ ലംഘനങ്ങള്‍ നടത്തിയവരും ഇതിന് യോഗ്യരല്ല.

 

 

 

 



അംഗീകൃത രജിസ്‍ട്രേഷന് സെന്ററുകള്‍ വഴി പ്രവാസികള്‍ക്ക് തങ്ങള്‍ ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യോഗ്യരാണോ എന്ന് പരിശോധിക്കാം. അല്ലെങ്കില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bh വഴിയോ അല്ലെങ്കില്‍ +97333150150 എന്ന നമ്പറിലേക്ക് വ്യക്തിഗത നമ്പറുകള്‍ എസ്എംഎസ് അയച്ചോ അതുമല്ലെങ്കില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കോള്‍ സെന്ററില്‍ +97317103103 എന്ന നമ്പറിലേക്ക് വിളിച്ചോ അന്വേഷിക്കുകയും ചെയ്യാം.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (9 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (21 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

Malayali Vartha Recommends