Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

യു.ജി.സി. വ്യവസ്ഥയുടെ ചുവടുപിടിച്ച് പുതിയ പരിഷ്‌കാരം... കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു....

20 FEBRUARY 2023 08:00 AM IST
മലയാളി വാര്‍ത്ത

യു.ജി.സി. വ്യവസ്ഥയുടെ ചുവടുപിടിച്ച് പുതിയ പരിഷ്‌കാരം... കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു....


പരിഷ്‌കരിച്ച നിയമനമാനദണ്ഡങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ഉന്നത വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനു നിയോഗിച്ച ശ്യാം ബി. മേനോന്‍ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചാണ് പുതിയ തീരുമാനമെടുത്തിട്ടുള്ളത്.


സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ അധ്യാപകനിയമനത്തിന് 40 വയസ്സാണ് നിലവിലെ പൊതുപ്രായപരിധി. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് 43, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 45 എന്നിങ്ങനെ ഇളവുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ പലതും ഉന്നത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്നാണ് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ നിരീക്ഷണത്തില്‍.

വിവിധമേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അവരുടെ തൊഴില്‍ ജീവിതത്തിന്റെ അവസാന കാലയളവില്‍ അധ്യയനത്തിലേക്കു തിരിയാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.



കോളേജുകളിലും സര്‍വകലാശാലകളിലും അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ ഈ പരിഷ്‌കാരം പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അസി. പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാലകളും കോളേജുകളും പി.എച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയ ബിരുദമുള്ളവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. ഈ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും.

ആയതിനാല്‍, ഇത്തരം ബിരുദധാരികള്‍ക്ക് നിലവിലെ പ്രായപരിധി കാരണം അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാന്‍പോലും കഴിയാറില്ല. ഉയര്‍ന്ന ബിരുദധാരികള്‍ക്ക് ഇങ്ങനെ അധ്യാപനജോലി നിഷേധിക്കപ്പെടുന്നു. ഇതിനു പുറമേ, വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസവം, ശിശുപരിപാലനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളാലും മറ്റും ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ സമയമെടുക്കുന്നു. പ്രായപരിധി ഒഴിവാക്കുന്നത് അവര്‍ക്കും കൂടുതല്‍ അവസരമൊരുങ്ങുന്നതാണ്.



ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടിനുശേഷം സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കും. പുതിയ തീരുമാനം നടപ്പാക്കാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വേണ്ടി വരും. പി.എസ്.സി. അംഗീകാരത്തോടെയുള്ള ഈ ഭേദഗതിക്കുശേഷം പ്രായപരിധി ഒഴിവാക്കിയുള്ള നിയമന നടപടികള്‍ക്കായി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (26 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (35 minutes ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (48 minutes ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (53 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (1 hour ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (2 hours ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (3 hours ago)

Malayali Vartha Recommends