Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

വരൂ കാനഡയിലേക്ക് പോകാം; കാനഡയില്‍ തൊഴിലവസരം; ഇന്ത്യയിൽ നിന്നുള്ളവർക്കാണ് മുൻഗണന ! 2022 ൽ എത്തിയത് അഞ്ചര ലക്ഷത്തിലേറെ പേർ; ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കാനഡയിലെ ഒണ്‍ടേറിയോയിലും സാസ്‌കാറ്റ്‌ച്ചെവാനിലുമായിരുന്നു ഏറ്റവും കൂടുതൽ തൊഴിലവസരങ്ങള്‍

20 FEBRUARY 2023 04:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയത് അഞ്ചര ലക്ഷത്തിലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍. കൂടുതലും ഇന്ത്യയില്‍ നിന്ന്ഇന്ത്യയില്‍ നിന്ന് സ്റ്റുഡന്റ് 226,450 വിസകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതിന് കാരണം കാനഡയിലെ പ്രധാന രണ്ട് പ്രവിശ്യകളിലായി ഒഴിഞ്ഞ സെപ്തംബർ -ഒക്ടോബർ മാസങ്ങളിൽ നാലു ലക്ഷം തൊഴിലവസരങ്ങള്‍ ആണ് ഉണ്ടായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കാനഡയിലെ ഒണ്‍ടേറിയോയിലും സാസ്‌കാറ്റ്‌ച്ചെവാനിലുമായിരുന്നു ഏറ്റവും കൂടുതൽ തൊഴിലവസരങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി 2022-ല്‍ കാനഡയിലെത്തിയത് 550,000 -ലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍. 2022 ല്‍ 184 രാജ്യങ്ങളില്‍ നിന്നായി 551,405 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെത്തിയെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്തുവിട്ട ഡാറ്റ പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയത് ഇന്ത്യയില്‍ നിന്നാണ്.

ഇന്ത്യയില്‍ നിന്ന് സ്റ്റുഡന്റ്2 ,26,450 വിസകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 52,165 സ്റ്റുഡന്റ് വിസയുമായി ചൈന രണ്ടാം സ്ഥാനത്തും ഫിലിപ്പീന്‍സ് (23,380 വിസ) മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍, 444,260 സ്റ്റുഡന്റ് പെര്‍മിറ്റിനാണ് കാനഡ അനുമതി നല്‍കിയത്, അതേസമയം, 2019 -ല്‍ ഇത് 400,600 ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം,2021നെ അപേക്ഷിച്ച് 2022-ല്‍ 107,145 -ലധികം പേരാണ് കാനഡയിലേക്ക് പോയത്.

2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്, 807,750 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ സാധുവായ പെര്‍മിറ്റ് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 319,130 വിദ്യാര്‍ത്ഥികളുമായി ഇന്ത്യക്കാരാണ് ഈ പട്ടികയിലും ഒന്നാമത്. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുള്ള പ്രവിശ്യകള്‍

ഒന്റാറിയോ (4 ,11,000 വിദ്യാര്‍ത്ഥികള്‍)

ബ്രിട്ടീഷ് കൊളംബിയ (1 ,64,000 വിദ്യാര്‍ത്ഥികള്‍)

ക്യൂബെക്ക് (93,000 വിദ്യാര്‍ത്ഥികള്‍)

ആല്‍ബെര്‍ട്ട (43,000 വിദ്യാര്‍ത്ഥികള്‍)

മാനിറ്റോബ (22,000 വിദ്യാര്‍ത്ഥികള്‍)

ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുടെ ജനപ്രിയ രാജ്യമാണ് കാനഡ. 2022-ലെ ഒരു പഠനത്തില്‍, 94 രാജ്യങ്ങളില്‍ നിന്നുള്ള 11,271 ആളുകളില്‍ ഐഡിപി നടത്തിയ സര്‍വേയില്‍ 27% പേര്‍ പറഞ്ഞത് കാനഡയായിരുന്നു അവരുടെ ആദ്യ ചോയ്‌സെന്നാണ്. രാജ്യത്തെ സുഗമമായ ഇമിഗ്രേഷന്‍ പ്രോസസ്, വിദ്യാര്‍ത്ഥി സൗഹൃദ നയങ്ങള്‍, ഉയര്‍ന്ന തൊഴിലവസര നിരക്ക്, മള്‍ട്ടി കള്‍ച്ചറല്‍ അന്തരീക്ഷം എന്നിവ ഗുണമേന്മയുള്ള വിദ്യാഭ്യാസം തേടുന്നതിനും ശക്തമായ ഒരു കരിയര്‍ പാത സ്ഥാപിക്കുന്നതിനും കാനഡ തിരഞ്ഞെടുക്കുന്നതില്‍ പങ്കുവഹിക്കുന്ന ചില കാരണങ്ങള്‍ മാത്രമാണ്.

ആരോഗ്യം, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ സര്‍വീസസ്, കെട്ടിടനിര്‍മ്മാണം എന്നീ മേഖലകളില്‍ തൊഴിലസവരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ മേഖലയില്‍ മാത്രം 1,52,400 ലധികം അവസരങ്ങളാണ് ഉള്ളത് . ആരോഗ്യ സംരക്ഷണം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിലും ധാരാളം ഒഴിവുകൾ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാനഡയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ബന്ധുക്കള്‍ക്കും ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാം. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള വിദേശികളുടെ ബന്ധുക്കള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത നല്‍കുമെന്ന് കാനഡ പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ അനുമതി നിലവില്‍ വരും. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ളള്ള വിദേശ പൗരന്മാര്‍ക്ക് കാനഡയില്‍ ഏത് തൊഴിലുടമയുടെ കീഴിലും ഏത് ജോലിയും ചെയ്യാനുള്ള അനുമതിയുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കാനഡയിലെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി സീന്‍ ഫ്രേസര്‍ അറിയിച്ചു.

ഇതനുസരിച്ച് ഓപ്പണ്‍ വിസയുള്ളവരുടെ പങ്കാളികള്‍, മക്കള്‍ എന്നിവര്‍ക്കും ജോലി ലഭിക്കും. നേരത്തേ, അപേക്ഷകര്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാത്രമേ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. സുപ്രധാന മാറ്റത്തിലൂടെ, രണ്ട് ലക്ഷത്തിലേറെ പേരുടെ കുടുംബാംഗങ്ങള്‍ക്കാണ് കാനഡയില്‍ തൊഴിലവസരം ലഭിക്കുക. രണ്ട് വര്‍ഷത്തേക്കാണ് താത്കാലികമായി അനുമതി ലഭിക്കുക.

വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് രാജ്യത്തെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനുള്ള നീക്കത്തിലാണ് കാനേഡിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കും കാനഡയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ്. 2025 ആകുമ്പോഴേയ്ക്കും പ്രതിവര്‍ഷം രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം 5 ലക്ഷം ആയി ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കാനഡയിലെ ഇമിഗ്രേഷന്‍ റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അധികൃതര്‍ ഏതാനും ആഴ്ച്ച മുന്‍പ് വ്യക്തമാക്കിയിരുന്നു.

2022-23 സാമ്പത്തിക വര്‍ഷം 3,00,000 വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ നല്ലൊരുഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് ഐആര്‍സിസി ഇറക്കിയ അറിയിപ്പിലുണ്ട്.

ഇതുവരെ വന്നിട്ടുള്ള അപേക്ഷകളില്‍ ഏതൊക്കെയാണ് അപ്രൂവ് ചെയ്യേണ്ടത്, തിരസ്‌കരിക്കേണ്ടത്, പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ക്ക് മെമ്മോ അയയ്ക്കേണ്ടത് തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2019-20 കാലയളവില്‍ ഏകദേശം 2,53,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്.

താല്‍ക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകള്‍ക്ക് മെഡിക്കല്‍ എക്സാമിനേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന് കാനഡ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. നിലവില്‍ കാനഡയില്‍ താമസിക്കുന്നവരും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകള്‍ക്കാണ് ഇളവ് ബാധകമാവുക എന്നും ഐആര്‍സിസി അധികൃതര്‍ അറിയിച്ചു.

ഇവര്‍ പുതിയ താല്‍ക്കാലിക, പെര്‍മെന്റ് റസിഡന്‍സ്നായി കാനഡയില്‍ നിന്നുകൊണ്ടുതന്നെ അപേക്ഷിച്ചവര്‍ ആയിരിക്കണം. മാത്രമല്ല ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ഇമിഗ്രേഷന്‍ മെഡിക്കല്‍ എക്സാം പാസായവരും, ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണമെന്നും അറിയിപ്പിലുണ്ട്. ഇളവ് 2024 ഒക്ടോബര്‍ ആറുവരെ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (9 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (21 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

Malayali Vartha Recommends